ശ്രീനിവാസന്‍ വധം: ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
By സമകാലികമലയാളം ഡെസ്ക് | Published: 10th May 2022 08:48 PM |
Last Updated: 10th May 2022 08:48 PM | A+A A- |

ശ്രീനിവാസന്‍
പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ജിഷാദ് ബിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ ഇയാള്‍ പങ്കെടുത്തു എന്നാണ് പൊലീസ് നല്‍കുന്ന സൂചന.
ഏപ്രില്‍ പതിനാറിനു പാലക്കാട് മേലാമുറിയില്‍ വെച്ചാണ് ആര്‍എസ്എസ് നേതാവായ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. മൂന്നു ഇരുചക്ര വാഹനങ്ങളില്‍ എത്തിയ ആറുപേരാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തി മണിക്കൂറുകള്‍ കഴിയും മുന്‍പായിരുന്നു കൊലപാതകം.
ഈ വാര്‍ത്ത കൂടി വായിക്കാം പണിയെടുത്താല്‍ കൂലി കൊടുക്കണം; ജനങ്ങളെ പറ്റിക്കാം, തൊഴിലാളികളെ പറ്റിക്കാന്‍ കഴിയില്ല: ഗതാഗത മന്ത്രിക്ക് എതിരെ എഐടിയുസി
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ