പൊലീസ് ക്വാട്ടേഴ്‌സിലെ കൂട്ട ആത്മഹത്യ; ഭര്‍ത്താവ് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th May 2022 07:33 PM  |  

Last Updated: 11th May 2022 07:33 PM  |   A+A-   |  

alappuzha_nejla_death

മരണം നടന്ന ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്‌സിന്റെ ടെലിവിഷന്‍ ദൃശ്യം

 

ആലപ്പുഴ: ആലപ്പുഴ എആര്‍ ക്യാംപിനു സമീപം പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ യുവതിയും രണ്ട് മക്കളും ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവായ പൊലീസുകാരന്‍ അറസ്റ്റില്‍. വണ്ടാനം മെഡിക്കല്‍ കോളജ് സിപിഒ റെനീസാണ് അറസ്റ്റിലായത്. ഇന്നലെയാണ് റെനീസിന്റെ ഭാര്യ നെജ്‌ല മക്കളായ ടിപ്പു സുല്‍ത്താന്‍, മലാല എന്നിവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

അതേസമയം, പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ മക്കളെ കൊന്ന് അമ്മ ആത്മഹത്യചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ യുവതിയുടെ കുടുംബം രംഗത്തെത്തി. ഭര്‍ത്താവ് റെനീസ് നജ്‌ലയെ  നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്ന് സഹോദരി നഫ്‌ല മാധ്യമങ്ങളോട് പറഞ്ഞു. ഒരു സ്ത്രീയുമായി റനീസിന് ബന്ധം ഉണ്ടായിരുന്നുവെന്നും ആത്മഹത്യക്ക് തലേദിവസം ഇവര്‍ ക്വാര്‍ട്ടേഴ്‌സില്‍ വന്നിട്ടുണ്ടെന്നും നഫ്‌ല പറഞ്ഞു. 

സംഭവത്തില്‍ ഭര്‍ത്താവ് റെനീസിനെതിരെ പൊലിസ് കേസെടുത്തിരുന്നു. സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. റെനീസ് ഭാര്യ നെജ് ലയെ പീഡിപ്പിച്ചിരുന്നതായി ബോധ്യപ്പെട്ടെന്നും ഇതിന് ആധാരമായ ഡിജിറ്റല്‍ തെളിവുകളടക്കം ലഭിച്ചതായും പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ മുതല്‍ പൊലീസ് കസ്റ്റഡിയിലാണ് റെനീസ്

നജ് ലയുടെയും മക്കളുടെയും മരണത്തിന് ഉത്തരവാദി റെനീസാണെന്നായിരുന്നു ബന്ധുക്കളുടെ പരാതി. റെനീസിന്റെ നിരന്തര മാനസിക ശാരിരീക പീഡനങ്ങളില്‍മനം നൊന്താണ് നെജ്‌ല ആത്മഹത്യ ചെയ്തതെന്ന് സഹോദരി നഫ് ല പറഞ്ഞു. വിട്ടില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും നെജ്‌ല ഒരു ഡയറിയില് എഴുതാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇത് കാണുന്നില്ലെന്നും റെനീസ് എടുത്ത് മാറ്റിയിട്ടുണ്ടാകുമെന്നും നഫ് ല പറഞ്ഞു. നജ് ല , മക്കളായ ടിപ്പു സുല്ത്താന്‍, മലാല എന്നിവരുടെ മൃതദേഹങ്ങള്‍ വൈകിട്ട് കോട്ടപ്പള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. 

ഈ വാര്‍ത്ത കൂടി വായിക്കാം 

പി സി ജോര്‍ജിന്റെ അറസ്റ്റ് തടയാതെ കോടതി; ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യം അംഗീകരിച്ചില്ല; മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ