വേണാട്, ജനശതാബ്ദി അടക്കം 21 ട്രെയിനുകള്‍ റദ്ദാക്കി; കോട്ടയം റൂട്ടില്‍ നാളെ മുതല്‍ ഗതാഗതനിയന്ത്രണം; ചില ട്രെയിനുകള്‍ ആലപ്പുഴ വഴി

നാളെ മുതല്‍ ഈ മാസം 28 വരെയാണ് രണ്ടാംഘട്ട നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം: ഏറ്റുമാനൂര്‍- ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. നിരവധി ട്രെയിനുകള്‍ റദ്ദാക്കി. ചില തീവണ്ടികള്‍ ആലപ്പുഴ വഴി തിരിച്ചു വിട്ടു. നാളെ മുതല്‍ ഈ മാസം 28 വരെയാണ് രണ്ടാംഘട്ട നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. 

ഈ മാസം 28 നാണ് പാത കമ്മീഷനിങ് നടക്കുന്നത്. 20 മുതല്‍ 29 വരെ വിവിധ ദിവസങ്ങളിലായി ഐലന്‍ഡ് എക്‌സ്പ്രസ്, പരശുറാം, ജനശതാബ്ദി, വേണാട് എന്നിവ ഉള്‍പ്പെടെ 21 ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. പാലരുവി എക്‌സ്പ്രസ് 23, 24, 25, 27 തീയതികളില്‍ വൈകിട്ട് 5.20നു മാത്രമേ പാലക്കാട് നിന്നും പുറപ്പെടൂ. 26ന് 5.35ന് പുറപ്പെടും. ശബരി എക്‌സ്പ്രസ് ഭാഗികമായി റദ്ദാക്കും.

റദ്ദാക്കിയ തീവണ്ടികള്‍

ചെന്നൈ-തിരുവനന്തപുരം- മെയ് 23 മുതല്‍ 27 വരെ
തിരുവനന്തപുരം-ചെന്നൈ- മെയ് 24 മുതല്‍ 28 വരെ
ബംഗളൂരു-കന്യാകുമാരി- മെയ് 23 മുതല്‍ 27 വരെ
കന്യാകുമാരി-ബംഗളൂരു- മെയ് 24 മുതല്‍ 28 വരെ
മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് - മെയ് 20 മുതല്‍ 28 വരെ
നാഗര്‍കോവില്‍- മംഗളൂരു പരശുറാം എക്‌സ്പ്രസ് - മെയ് 21 മുതല്‍ 29 വരെ
കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി- മെയ് 21,23,24,26,27,28
തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി - മെയ് 22, 223,25,26,27
തിരുവനന്തപുരം-ഷൊര്‍ണൂര്‍- വേണാട് മെയ് 24 മുതല്‍ 28 വരെ
ഷൊര്‍ണൂര്‍-തിരുവനന്തപുരം- വേണാട് മെയ് 24 മുതല്‍ 28 വരെ
പുനലൂര്‍-ഗുരുവായൂര്‍ മെയ് 21 മുതല്‍ 28 വരെ
ഗുരുവായൂര്‍-പുനലൂര്‍ മെയ് 21 മുതല്‍ 28 വരെ
എറണാകുളം ജംഗ്ഷന്‍-ആലപ്പുഴ മെയ് 21 മുതല്‍ 28 വരെ
ആലപ്പുഴ-എറണാകുളം ജംഗ്ഷന്‍ മെയ് 21 മുതല്‍ 28 വരെ
കൊല്ലം- എറണാകുളം മെമു മെയ് 22 മുതല്‍ 28 വരെ
എറണാകുളം-കൊല്ലം മെമു മെയ് 22 മുതല്‍ 28 വരെ
എറണാകുളം- കായംകുളം മെയ് 25 മുതല്‍ 28 വരെ
കായംകുളം- എറണാകുളം മെയ് 25 മുതല്‍ 28 വരെ
തിരുനല്‍വേലി-പാലക്കാട് പാലരുവി മെയ് 27
പാലക്കാട്-തിരുനല്‍വേലി പാലരുവി മെയ് 28
കോട്ടയം-കൊല്ലം പാസഞ്ചര്‍ മെയ് 29 വരെ

ആലപ്പുഴ വഴി തിരിച്ചു വിടുന്നവ

കോർബ–കൊച്ചുവേളി (11, 14, 18, 21, 25 തീയതികളിൽ കോർബയിൽ നിന്നു പുറപ്പെടുന്നത്)
സെക്കന്തരാബാദ്–തിരുവനന്തപുരം ശബരി (11 മുതൽ 20 വരെ സെക്കന്തരാബാദിൽ നിന്നു പുറപ്പെടുന്നത്)
മംഗളൂരു–നാഗർകോവിൽ പരശുറാം (12 മുതൽ 19 വരെ)
തിരുവനന്തപുരം–ന്യൂഡൽഹി കേരള എക്സ്പ്രസ് (12 മുതൽ 21 വരെയും 24 മുതൽ 28 വരെയും)
തിരുവനന്തപുരം–സെക്കന്തരാബാദ് ശബരി എക്സ്പ്രസ് (21, 22)
കന്യാകുമാരി–പുണെ ജയന്തി ജനത (12 മുതൽ 21 വരെയും 24 മുതൽ 28 വരെയും)
കൊച്ചുവേളി–യശ്വന്ത്പുര എസി ട്രെയിൻ (27)
കൊച്ചുവേളി–ലോക്മാന്യതിലക് ഗരീബ്‌രഥ് (12, 19, 22, 26)
കൊച്ചുവേളി–ഹുബ്ബാലി സൂപ്പർഫാസ്റ്റ് (12, 19, 26 തീയതികളിൽ)
വിശാഖപട്ടണം–കൊല്ലം (12, 26 തീയതികളിൽ വിശാഖപട്ടണത്തു നിന്നു പുറപ്പെടുന്നത്)
ചെന്നൈ–തിരുവനന്തപുരം മെയിൽ (20, 21, 22 തീയതികളിൽ ചെന്നൈയിൽ നിന്നു പുറപ്പെടുന്നത്)
കന്യാകുമാരി–ബെംഗളൂരു ഐലൻഡ് (21)
കൊച്ചുവേളി– ശ്രീഗംഗാനഗർ (21, 28)
ബെംഗളൂരു–കന്യാകുമാരി ഐലൻഡ് (20, 21 തീയതികളിൽ ബെംഗളൂരിൽ നിന്നു പുറപ്പെടുന്നത്.
തിരുവനന്തപുരം–ചെന്നൈ മെയിൽ (22, 23)
നാഗർകോവിൽ–ഷാലിമാർ ഗുരുദേവ് (22)
കൊച്ചുവേളി–കോർബ (23, 26)
യശ്വന്ത്പുര–കൊച്ചുവേളി ഗരീബ്‌രഥ് (22, 24, 26 തീയതികളിൽ യശ്വന്ത്പുരയിൽ നിന്നു പുറപ്പെടുന്നത്)
തിരുവനന്തപുരം–വെരാവൽ (23)
ദിബ്രുഗഡ്–കന്യാകുമാരി വിവേക് (21നു ദിബ്രുഗഡിൽ നിന്നു പുറപ്പെടുന്നത്)
ലോക്മാന്യതിലക്–കൊച്ചുവേളി ഗരീബ്‌രഥ് (23, 27 തീയതികളിൽ ലോക്മാന്യതിലകിൽ നിന്നു പുറപ്പെടുന്നത്)
ന്യൂഡൽഹി–തിരുവനന്തപുരം കേരള (22 മുതൽ 26 വരെ ഡൽഹിയിൽ നിന്നു പുറപ്പെടുന്നത്)
ഗാന്ധിധാം–നാഗർകോവിൽ (24നു ഗാന്ധിധാമിൽ നിന്നു പുറപ്പെടുന്നത്)
ലോക്മാന്യതിലക്–കൊച്ചുവേളി (24നു ലോക്മാന്യതിലകിൽ നിന്നു പുറപ്പെടുന്നത്)
കൊച്ചുവേളി– യശ്വന്ത്പുര ഗരീബ്‌രഥ് (25)
ശ്രീഗംഗാനഗർ–കൊച്ചുവേളി (24നു ശ്രീഗംഗാനഗറിൽ നിന്നു പുറപ്പെടുന്നത്)
ശ്രീമാത വൈഷ്ണോദേവി കത്ര–കന്യാകുമാരി ഹിമസാഗർ (23ന് പുറപ്പെടുന്നത്)
കൊച്ചുവേളി–ഭാവ്നഗർ (26)
കൊച്ചുവേളി– ലോക്മാന്യതിലക് (26)
ഷാലിമാർ–നാഗർകോവിൽ ഗുരുദേവ് (25നു പുറപ്പെടുന്നത്)

നിയന്ത്രണം ഏർപ്പെടുത്തിയത്

കന്യാകുമാരി– ബെംഗളൂരു ഐലൻഡ് 12, 14, 17, 19 തീയതികളിൽ ചിങ്ങവനത്ത് 30 മിനിറ്റ് വരെ പിടിച്ചിടും.
ശ്രീഗംഗാനഗർ–കൊച്ചുവേളി 12, 19 തീയതികളിൽ എറണാകുളത്തിനും കോട്ടയത്തിനും ഇടയിൽ 45 മിനിറ്റ് പിടിച്ചിടും.
ദിബ്രുഗഡ്–കന്യാകുമാരി വിവേക് 17ന് എറണാകുളത്തിനും കോട്ടയത്തിനും ഇടയിൽ 45 മിനിറ്റ് പിടിച്ചിടും.
കന്യാകുമാരി–പുണെ ജയന്തിജനത 22ന് കായംകുളത്തിനും ചിങ്ങവനത്തിനും ഇടയിൽ 30 മിനിറ്റ് പിടിച്ചിടും
സിൽചർ– തിരുവനന്തപുരം 22ന് എറണാകുളത്തിനും ഏറ്റുമാനൂരിനും ഇടയിൽ 45 മിനിറ്റ് പിടിച്ചിടും.
ഷൊർണൂർ–തിരുവനന്തപുരം വേണാട് 22ന് എറണാകുളത്തിനും ഏറ്റുമാനൂരിനും ഇടയിൽ 30 മിനിറ്റ് പിടിച്ചിടും.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com