പ്രണയം നിരസിച്ചു; മൂന്നാറില്‍ 16കാരിയുടെ കഴുത്തറുത്ത ശേഷം 17കാരന്‍ സ്വന്തം കഴുത്തില്‍ കുത്തി;  ഇരുവരും ഗുരുതരാവസ്ഥയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th May 2022 07:09 PM  |  

Last Updated: 12th May 2022 10:26 PM  |   A+A-   |  

crime news

പ്രതീകാത്മക ചിത്രം

 

മൂന്നാര്‍: മൂന്നാറില്‍ പ്രണയം നിരസിച്ച പതിനാറുകാരിയെ പതിനേഴുകാരന്‍ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചു. പെണ്‍കുട്ടിയുടെ കഴുത്തറുത്ത ശേഷം യുവാവ് സ്വന്തം കഴുത്തില്‍ കുത്തി. യുവാവിനെ മൂന്നാര്‍ ടാറ്റ ആശുപത്രിയിലെത്തിച്ചു. പെണ്‍കുട്ടി കോലഞ്ചേരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ക്ലാസ് കഴിഞ്ഞ് വീടിന് സമീപത്ത് സ്‌കൂള്‍ ബസിലിറങ്ങിയ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് എത്തിയ യുവാവ് കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കുമുണ്ടാവുകയും യുവാവ് പെണ്‍കുട്ടിയുടെ തലമുടി പിടിച്ചുവലിച്ച ശേഷം കഴുത്തിന്റെ പിന്‍ഭാഗത്ത് വെട്ടുകയായിരുന്നു.

പരുക്കേറ്റ പെണ്‍കുട്ടി നിലവിളിച്ചുകൊണ്ട് വീട്ടിലേക്ക് ഓടി. ഇതിനിടെ യുവാവ് സ്വയം കഴുത്തിലും കൈത്തണ്ടയിലും വെട്ടിപരുക്കേല്‍പ്പിച്ചു. പെണ്‍കുട്ടി പ്ലസ് വണിലും യുവാവ് പ്ലസ് ടുവിലുമാണ് പഠിക്കുന്നത്. രണ്ടാളും ഒരേ സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. 

ഈ വാര്‍ത്ത കൂടി വായിക്കാം

കെവി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ