കോട്ടയത്ത് വീട്ടിനുള്ളില്‍ ദമ്പതിമാര്‍ മരിച്ചനിലയില്‍, കൈഞരമ്പുകള്‍ മുറിച്ചു; കഴുത്തില്‍ ഷാള്‍ കുരുക്കിയ പാട്, അന്വേഷണം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th May 2022 03:15 PM  |  

Last Updated: 12th May 2022 03:15 PM  |   A+A-   |  

crime news

പ്രതീകാത്മക ചിത്രം

 

കോട്ടയം: അയര്‍കുന്നത്ത് ദമ്പതിമാര്‍ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍. അയര്‍കുന്നം പതിക്കല്‍ വീട്ടില്‍ സുധീഷ്(40) ഭാര്യ ടിന്റു(34) എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സുധീഷ് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വ്യാഴാഴ്ച രാവിലെയാണ് സംഭവം. മകനെ അന്വേഷിച്ചെത്തിയ സുധീഷിന്റെ മാതാവും അയല്‍ക്കാരുമാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. സുധീഷിനെ തൂങ്ങിമരിച്ച നിലയിലും ടിന്റുവിനെ മുറിയിലെ കട്ടിലിനടിയില്‍ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. 

ഫോണ്‍വിളിച്ചിട്ട് കിട്ടാത്തതിനാല്‍ സുധീഷിന്റെ മാതാവ് മകനെ അന്വേഷിച്ച് വീട്ടിലെത്തുകയായിരുന്നു. എന്നാല്‍ കോളിങ് ബെല്ലടിച്ചിട്ടും പ്രതികരണമുണ്ടായില്ല. ഇതോടെ അയല്‍ക്കാരെ വിളിച്ചുവരുത്തി. തുടര്‍ന്ന് ജനല്‍ച്ചില്ല് തകര്‍ത്ത് നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

സുധീഷിന്റെ കൈഞരമ്പുകള്‍ മുറിച്ചനിലയിലായിരുന്നു. ട്വിന്റുവിനെ തലയണ കൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് നിഗമനം. കഴുത്തില്‍ ഷാള്‍ കുരുക്കിയ പാടുകളുള്ളതായി പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

24 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം; കിണറില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ