ഗുരുവായൂരില്‍ സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ വന്‍കവര്‍ച്ച; മൂന്ന് കിലോ സ്വര്‍ണം നഷ്ടപ്പെട്ടു
By സമകാലിക മലയാളം ഡെസ്ക് | Published: 13th May 2022 10:16 AM |
Last Updated: 13th May 2022 10:50 AM | A+A A- |

ഗുരുവായൂരില്‍ മോഷണം നടന്ന സ്വര്‍ണവ്യാപാരിയുടെ വീട്
തൃശൂര്‍: ഗുരുവായൂര്‍ തമ്പുരാന്‍പടിയില്‍ സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ വന്‍കവര്‍ച്ച. സ്വര്‍ണവ്യാപാരി കുരഞ്ഞിയൂര്‍ ബാലന്റെ വീട്ടില്‍ നിന്നാണ് മൂന്ന് കിലോ സ്വര്‍ണവും രണ്ടുലക്ഷം രൂപയും കവര്‍ന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. പുഴയ്ക്കല്‍ ശോഭാ സിറ്റി മാളില്‍ ബാലനും കുടുംബവും സിനിമാ കാണാന്‍ പോയ സമയത്താണ് മോഷണം നടന്നത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ പൊളിച്ചനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സംശയം തോന്നി വീട്ടില്‍ പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന കാര്യം അറിഞ്ഞത്. അലമാരയില്‍ ബാറുകളായി സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് മോഷണം പോയത്.
പ്രവാസി വ്യവസായിയായിരുന്ന ബാലന്‍ രാജ്യത്തിന് വെളിയിലെ സ്വര്‍ണവ്യാപാരം അവസാനിപ്പിച്ചാണ് നാട്ടില്‍ തിരിച്ചെത്തിയത്. വീട്ടില്‍ ഒരാള്‍ കയറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ മോഷ്ടാവിന്റെ മുഖം തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. സമീപത്തെ വീടുകളിലെ സിസിടിവികള്‍ കൂടി പരിശോധിച്ച് ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
ഈ വാര്‍ത്ത കൂടി വായിക്കാം
മലയാളി വ്ളോഗര്‍ റിഫയുടെ മരണം: ഭര്‍ത്താവിനെതിരെ ലുക്കൗട്ട് നോട്ടീസ്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ