പുരോഗമന കേരളത്തിന് മാനക്കേട്;സമസ്ത നേതാവിന്റെ ചിന്താഗതി അപരിഷ്‌കൃതം; എസ്എഫ്‌ഐ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th May 2022 02:56 PM  |  

Last Updated: 13th May 2022 02:56 PM  |   A+A-   |  

sfi

ഫയല്‍ ചിത്രം

 


തിരുവനന്തപുരം: വിദ്യാഭ്യാസ നേട്ടത്തിന്റെ അനുമോദന ഉപഹാരം വാങ്ങാനെത്തിയ വിദ്യാര്‍ഥിനിയെ   പൊതുവേദിയില്‍ കയറുന്നതിന് വിലക്കേര്‍പ്പെടുത്തിയ സമസ്ത നേതാവ് എംടി അബ്ദുല്ല മുസ്ലിയാറിന്റെ ചിന്താഗതി പുരോഗമന കേരളത്തിന് മാനക്കേട് ഉണ്ടാക്കുന്നതും തികച്ചും അപരിഷ്‌കൃതവുമാണെന്ന് എസ്എഫ്‌ഐ. പത്താം ക്ലാസ് മുതല്‍ മുസ്ലീം പെണ്‍കുട്ടികള്‍ ഒന്നും തന്നെ പൊതു വേദിയിലേക്ക് കടന്നു വരാന്‍ പാടുള്ളതല്ല എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. ഇത്തരത്തിലുള്ള സ്ത്രീവിരുദ്ധമായ മനോഭാവങ്ങള്‍ പുരോഗമന കേരളത്തിന് മാനക്കേട് ഉണ്ടാക്കുന്നതും, സ്ത്രീ സമൂഹത്തെ അവഹേളിക്കുന്നതിന് തുല്യവുമാണ്.

ഇത്തരത്തിലുള്ള മനോഭാവം വെച്ച് പുലര്‍ത്തുന്നവരെ മത സംഘടനാ നേതൃത്വങ്ങള്‍ തന്നെ തിരുത്താന്‍ തയ്യാറായി മുന്നോട്ടുവരണമെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ദേവ് എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം 

വിദ്യാര്‍ഥിനിയെ ഇറക്കിവിട്ടത് അപലപനീയം; മതനേതൃത്വത്തിന്റെത് പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്ത നടപടി; വനിതാ കമ്മീഷന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ