തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ കിട്ടും. എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വൈകിട്ടോടെ മഴ ശക്തമായേക്കും. നാളെ ഇടുക്കിയിലും മറ്റന്നാൾ എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും യെലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇടിമിന്നലിനും കാറ്റിനും സാധ്യത ഉണ്ട്. സംസ്ഥാനത്ത് 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അതേസമയം, അസാനി ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് തീവ്ര ന്യൂനമര്‍ദ്ദമായി മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങി. ആന്ധ്ര ഒഡീഷ തീരങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates