മോൻസൻ കേസിൽ മോഹൻലാലിന് ഇഡി നോട്ടീസ്; അടുത്ത ആഴ്ച ഹാജരാകണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th May 2022 08:00 PM  |  

Last Updated: 14th May 2022 08:00 PM  |   A+A-   |  

mohanlal_marakkar_degrading

ഫോട്ടോ: ഫെയ്സ്ബുക്ക്

 

കൊച്ചി: നടൻ മോഹൻലാലിന് ഇഡിയുടെ നോട്ടീസ്. മോൻസൻ മാവുങ്കൽ കേസിലാണ് മോഹൻലാലിന് ഇഡി നോട്ടീസ് അയച്ചത്. അടുത്തയാഴ്ച മൊഴി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

മോൻസന്റെ മ്യൂസിയം സന്ദർശന കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നൽകിയത്. മോൻസന്റെ കലൂരിലെ വീട്ടിൽ മോഹൻലാൽ എത്തിയിരുന്നതായി ഇഡിക്ക് മൊഴി ലഭിച്ചിരുന്നു. മോൻസനുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന മറ്റൊരു നടനാണ് മോഹൻലാലിനെ ഇവിടെ എത്തിച്ചതെന്നാണ് മൊഴി.

മോൻസൻ കേസിനു പുറമേ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽക്കൂടി മോഹൻലാലിന്റെ മൊഴിയെടുക്കേണ്ടത് അനിവാര്യമാണെന്നാണ് സൂചന. മോൻസൺ കേസിൽ ഐ.ജി. ലക്ഷ്മണിന് ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്ക് ബുധനാഴ്ച കത്ത് നൽകിയിരുന്നു.

ഈ വാർത്ത കൂടി വായിക്കാം

കലോത്സവം കഴിഞ്ഞു മടങ്ങവെ ലോറിയിടിച്ചു; അങ്കമാലിയില്‍ വിദ്യാര്‍ത്ഥിനി മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ