സോളാര്‍ പീഡനക്കേസ്: കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയെ സിബിഐ ചോദ്യം ചെയ്തു

കേസുമായി ബന്ധപ്പെട്ട് ഹൈബി ഈഡന്‍ എംപിയെയും കഴിഞ്ഞദിവസം സിബിഐ ചോദ്യം ചെയ്തിരുന്നു
കെബി ഗണേഷ് കുമാര്‍ എംഎല്‍എ ഫയല്‍ ചിത്രം
കെബി ഗണേഷ് കുമാര്‍ എംഎല്‍എ ഫയല്‍ ചിത്രം

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയെ സിബിഐ ചോദ്യം ചെയ്തു. പരാതിക്കാരിയുമായുള്ള ബന്ധത്തെക്കുറിച്ചാണ് സിബിഐ വിവരം തേടിയത്. പത്തനാപുരത്ത് വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. 

കേസില്‍ പ്രതികളായ ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കളുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഗണേഷിനെ ചോദ്യം ചെയ്തത്.   സാക്ഷി എന്ന നിലയിലായിരുന്നു മൊഴിയെടുപ്പ്. കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ പ്രതികളാക്കിയതിന് പിന്നില്‍ ഗണേഷ് കുമാറാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഹൈബി ഈഡന്‍ എംപിയെയും കഴിഞ്ഞദിവസം സിബിഐ ചോദ്യം ചെയ്തിരുന്നു. അടുത്ത ദിവസങ്ങളില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള മറ്റ് നേതാക്കളേയും സിബിഐ വിശദമായി ചോദ്യം ചെയ്യുമെന്നാണ് സൂചന.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com