കനത്ത മഴ: ഇടുക്കിയില്‍ ജലനിരപ്പ് 2340.10 അടി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th May 2022 08:27 AM  |  

Last Updated: 17th May 2022 09:20 AM  |   A+A-   |  

idukki_dam

ഫയൽ ചിത്രം

 

തൊടുപുഴ: കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇടുക്കിയില്‍ ജലനിരപ്പ് ഇന്നലെ 2340.10 അടിയായി. കഴിഞ്ഞവര്‍ഷം ഇതേദിവസം 2334.94 അടിയായിരുന്നു ജലനിരപ്പ്.

കഴിഞ്ഞ വര്‍ഷത്തേതിലും ആറടി വെള്ളം കൂടുതലുണ്ട്. അപ്രതീക്ഷിതമായ കനത്ത മഴ മൂലമാണ് അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നത്. 

സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.  മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

ഈ വാർത്ത കൂടി വായിക്കാം

മദ്യവും മുറുക്കാനും വെച്ച് പൂജ നടത്തി കവര്‍ച്ച; സ്വകാര്യ ബാങ്കില്‍ നിന്ന് മോഷ്ടിച്ചത് 30 ലക്ഷത്തിന്റെ സ്വര്‍ണവും 4 ലക്ഷം രൂപയും

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ