ആലപ്പുഴ വിദ്വേഷ മുദ്രാവാക്യം; കുട്ടിയെ തോളിലേറ്റി നടന്നയാള്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th May 2022 09:24 PM  |  

Last Updated: 24th May 2022 09:24 PM  |   A+A-   |  

pfi-alappuzha_1

വീഡിയോ സ്‌ക്രീന്‍ഷോട്ട്


ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ നജീബിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇയാളെ ഇന്നലെയാണ് കസ്റ്റഡിയിലെടുത്തത്. മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിലേറ്റി നടന്നയാളാണ് അന്‍സാര്‍. 

പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റും കേസിലെ രണ്ടാം പ്രതിയുമായ നവാസ് വണ്ടാനത്തിനെ ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നേരത്തേ നവാസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

അഭിഭാഷക പരിഷത്ത് നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തത്. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രകടനത്തിന് കുട്ടിയെ കൊണ്ടു വന്നവര്‍ക്കും സംഘാടകര്‍ക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിപാടിയുടെ സംഘടന ചുമതലയുണ്ടായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി എ നവാസിനെ കസ്റ്റഡിയിലെടുത്തത്. വിശദമായ അന്വേഷണത്തിന് ശേഷമേ കുട്ടിയുടെ മാതാപിതാക്കളെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കൂ എന്ന്  ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം 'പറയാന്‍ കൊള്ളാത്ത പല കാര്യങ്ങളുമുണ്ട്; ദിലീപ് നല്ല നടനായി ഉയര്‍ന്നുവന്നയാള്‍; കേസ് നാണം കെട്ടത്'; എംഎം മണി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ