പാര്‍ക്കിലെത്തുന്ന കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി, സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th May 2022 10:16 AM  |  

Last Updated: 24th May 2022 10:16 AM  |   A+A-   |  

lovers

പ്രതീകാത്മക ചിത്രം

 

കണ്ണൂര്‍: പാര്‍ക്കിലെത്തിയ കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍. പന്ന്യന്നൂര്‍ സ്വദേശി വിജേഷ് (30), വടക്കുമ്പാട് സ്വദേശി അനീഷ് (35) എന്നിവരാണ് അറസ്റ്റിലായത്. വിജേഷ് ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും അനീഷ് പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.

തലശ്ശേരിയിലെ പാര്‍ക്കിലെത്തിയ കമിതാക്കളുടെ രഹസ്യദൃശ്യങ്ങളാണ് ഇവര്‍ പകര്‍ത്തിയത്. കമിതാക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി. സ്വകാര്യ ബസ് കണ്ടക്ടറാണ് അനീഷ്. അറസ്റ്റിലായ ഇരുവരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. 

പാര്‍ക്കിലെത്തുന്ന കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ പകര്‍ത്തിയതിന് മൂന്നുപേരെ കഴിഞ്ഞ ദിവസം തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സീവ്യൂ പാര്‍ക്കിലെത്തിയ കമിതാക്കളുടെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നാണ് നടപടി. പാര്‍ക്കില്‍ രഹസ്യമായി സംഗമിക്കുന്ന നിരവധിപേരുടെ ദൃശ്യങ്ങള്‍ ഇത്തരത്തില്‍ ചിത്രീകരിച്ചതായിട്ടാണ് പൊലീസിന് വിവരം ലഭിച്ചത്. 

പാര്‍ക്കിലെത്തുന്ന കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ രാവിലെ മുതല്‍ ചിലര്‍ പാര്‍ക്കിലെത്തുന്നതായും പൊലീസിന് വിവരം ലഭിച്ചു. ദൃശ്യങ്ങള്‍ ചില അശഌല സൈറ്റുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതില്‍ സൈബര്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

"കോഴിയെ പിടിക്കാൻ ഇറങ്ങിയതാ"; വീട്ടിൽ ആളില്ലാത്ത സമയത്ത് കോഴിക്കൂട്ടിൽ ഒളിച്ച യുവാവിനെ നാട്ടുകാർ പൊക്കി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ