ഫോൺ മോഷ്ടിച്ച് പൊലീസാണെന്ന് പറഞ്ഞ് സ്ത്രീകളെ വിളിക്കും; അശ്ലീലവും ഭീഷണിയും, യുവാവ് പിടിയിൽ 

പൊലീസാണെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ സ്ത്രീകളെ ഫോൺ വിളിച്ചിരുന്നത്
നവാസ്
നവാസ്

ബത്തേരി: മോഷ്ടിക്കുന്ന മൊബൈൽ ഫോണുകൾ ഉപയോ​ഗിച്ച് സ്ത്രീകളെ വിളിച്ച് ശല്യം ചെയ്യുന്ന യുവാവ് അറസ്റ്റിൽ. ചങ്ങനാശേരി പാതിരാപുരം മുളയ്ക്കൽ നവാസ് (33) ആണ് ബത്തേരി പൊലീസിന്റെ പിടിയിലായത്. പൊലീസാണെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ സ്ത്രീകളെ ഫോൺ വിളിച്ചിരുന്നത്. 

മൊബൈൽ ഫോണുകൾ മോഷ്ടിക്കുകയും അതിൽ നിന്നു സ്ത്രീകളെ വിളിച്ച് അശ്ലീലം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് ഇയാളുടെ പതിവെന്ന് പൊലീസ് പറയുന്നു. മുഹമ്മദ് അസ്‌ലം എന്നയാളെ പൊലീസ് ആണെന്ന് പറഞ്ഞ് വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് അറസ്റ്റ്.

ഈ വാര്‍ത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com