വീണ്ടും മഴ, 28 വരെ തുടരും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th May 2022 06:36 AM  |  

Last Updated: 25th May 2022 06:36 AM  |   A+A-   |  

rain

ചിത്രം: എക്‌സ്പ്രസ്‌

 

തിരുവനന്തപുരം: സംസ്ഥാനത്തു വീണ്ടും മഴ ശക്തമായതിനെത്തുടർന്ന് വിവിധ ജില്ലകളിൽ 28 വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നു പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും 27നും 28നും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

28 വരെ വ്യാപകമായ മഴ ഉണ്ടാകുമെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ  മിന്നലിനും ശക്തമായ കാറ്റിനും സാധ്യത ഉണ്ട്. ഇന്നലെ രാവിലെ മുതൽ മധ്യ കേരളത്തിലും തെക്കൻ ജില്ലകളിലും മഴ ശക്തമായി. ഇതോടെ ഉച്ച തിരിഞ്ഞ് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

ശ്രീനിവാസൻ വധം; രണ്ട് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ