ശ്രീനിവാസൻ വധം; രണ്ട് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th May 2022 10:05 PM  |  

Last Updated: 24th May 2022 10:05 PM  |   A+A-   |  

SREENIVASAN MURDER CASE

ശ്രീനിവാസന്‍

 

പാലക്കാട്∙ ആർഎസ്എസ് നേതാവ് എ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ  രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. പട്ടാമ്പി മരുതൂർ സ്വദേശി അഷ്റഫ്,  ഒമിക്കുന്ന് സ്വദേശി കെ.അലി  എന്നിവരാണ് അറസ്റ്റിലായത്. 

ഏപ്രിൽ 16 ശനിയാഴ്ചയാണ് മേലാമുറിയില്‍ കടയില്‍ വച്ച് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. മൂന്ന് ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം വാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

ആലപ്പുഴ വിദ്വേഷ മുദ്രാവാക്യം; കുട്ടിയെ തോളിലേറ്റി നടന്നയാള്‍ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ