

തിരുവനന്തപുരം: സര്‍ക്കാര്‍ അതിജീവിതക്കൊപ്പമാണെന്ന് സിപിഎം മുഖപത്രം ദേശാഭിമാനി മുഖപ്രസംഗം. സ്ത്രീനീതിയുടെയും സ്ത്രീസ്വാതന്ത്ര്യത്തിന്റെയും തുല്യതയുടെയും കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്ന കര്‍ശനമായ, ധീരമായ നിലപാടും നടപടികളും കേരളത്തിന് കൃത്യമായി ബോധ്യപ്പെട്ടിട്ടുള്ളതാണ്. കേരളത്തില്‍ എല്‍ഡിഎഫ് ഭരണം അല്ലായിരുന്നുവെങ്കില്‍, നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലാകില്ലായിരുന്നുവെന്ന് മുഖപ്രസംഗം പറയുന്നു.
നീതി ഉറപ്പാക്കാന്‍, സത്യം പുറത്തുകൊണ്ടുവരാന്‍ പൊലീസിന്, അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. വിസ്മയക്കും ഉത്രയ്ക്കും ജിഷയ്ക്കും ഉറപ്പാക്കിയ നീതി അതിജീവിതയ്ക്കും ഉറപ്പാക്കും. കേസിന്റെ തുടക്കംമുതല്‍ സര്‍ക്കാരും പാര്‍ടിയും മുന്നണിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്.
നടിയെ ആക്രമിച്ച കേസില്‍ ഇതുവരെ പരാതിയൊന്നും ഉന്നയിക്കാത്ത പ്രതിപക്ഷം, തൃക്കാക്കരയില്‍ പരാജയഭീതിപൂണ്ട് ഇപ്പോള്‍ കെട്ടുകഥകളും ആരോപണങ്ങളും പ്രചരിപ്പിക്കുകയാണ്. കേസിന്റെ തുടക്കംമുതല്‍, പഴുതടച്ച കാര്യക്ഷമമായ അന്വേഷണം നടത്തിയതുകൊണ്ടാണ് പ്രതികളുടെ കൈകളില്‍ നീതിയുടെ വിലങ്ങ് വീണത്.
ഒരാളെ തൊടാനും പൊലീസിന്റെ കൈകള്‍ വിറച്ചില്ല. അതിജീവിത ആവശ്യപ്പെട്ടതനുസരിച്ച് വിചാരണയ്ക്ക് പ്രത്യേക കോടതിയും വനിതാ ജഡ്ജിയെയും അനുവദിച്ചു. ഒരുഘട്ടത്തിലും സര്‍ക്കാര്‍ അതിജീവിതയെ കൈവിട്ടിട്ടില്ല. തിന്മയുടെ കരാളതകളെ ഒരുതരത്തിലും ഈ ഭരണം വച്ചുപൊറുപ്പിക്കില്ലെന്നും മുഖപ്രസംഗം പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
