തിരുവനന്തപുരം: വിദ്വേഷ പ്രസംഗകേസില്‍ അറസ്റ്റിലായ പി സി ജോര്‍ജിനെ രാവിലെ ഏഴരയോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിന് മുന്നോടിയായിട്ടാണ് പൊലീസ് വൈദ്യപരിശോധന നടത്തിയത്. രാവിലെ തന്നെ വഞ്ചിയൂര്‍ കോടതി മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ പി സി ജോര്‍ജിനെ ഹാജരാക്കും.
'എനിക്കറിയില്ല, നോട്ടീസ് കിട്ടിയത് അനുസരിച്ച് എന്റെ മര്യാദയ്ക്ക് ഇന്നലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരായതാണ്. എന്തിനാണ് എന്നെ ഇങ്ങനെ ദേഹണ്ഡിച്ചു കൊണ്ട് നടക്കുന്നതെന്ന് പൊലീസിനോടും ഭരണകര്‍ത്താക്കളോടും ചോദിക്ക്' എന്നായിരുന്നു പി സി ജോര്‍ജിന്റെ പ്രതികരണം. വൈദ്യപരിശോധനക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പി സി ജോര്‍ജ് ഇപ്രകാരം പറഞ്ഞത്.
'വേറൊന്നും പറയാന്‍ കോടതി അനുവാദം തന്നിട്ടില്ല. കോടതി അനുവാദം തരാത്തതിനാല്‍ വേറൊന്നും പറയാന്‍ ഇപ്പോഴില്ല. ജാമ്യം ലഭിച്ചശേഷം എല്ലാം പറയാം'. ആരോഗ്യപ്രശ്‌നങ്ങളുണ്ടോയെന്ന ചോദ്യത്തിന് 'അതൊന്നും സാരമില്ലെ'ന്നായിരുന്നു മറുപടി. 'പൊലീസിന്റെ നടപടികള്‍ കാണുമ്പോള്‍ തമാശയാണ് തോന്നുന്നത്. നടപടി രാഷ്ട്രീയ പ്രേരിതമാണെന്നതില്‍ എന്താ സംശയം. എല്ലാം സമൂഹം വിലയിരുത്തട്ടെ' എന്നും പി സി ജോര്‍ജ് പറഞ്ഞു.
കൊച്ചിയില്‍ ഇന്നലെ അറസ്റ്റിലായ പി സി ജോര്‍ജിനെ അര്‍ധരാത്രിയോടെയാണ് തിരുവനന്തപുരം എ ആര്‍ ക്യാമ്പിലെത്തിച്ചത്. എആര്‍ ക്യാമ്പിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. വാഹനവ്യൂഹം കടന്നു വരുന്ന വഴിക്ക് തന്നെ പി സി ജോര്‍ജിന് ആവശ്യമായ മരുന്നുകളും മറ്റും മകന്‍ ഷോണ്‍ ജോര്‍ജ് നല്‍കിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക