ഊരാളുങ്കലിനെ തള്ളി മന്ത്രി റിയാസ്; 'അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം മതി നിര്‍മാണം'

പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗമാണ് അപകടം സംബന്ധിച്ച് അന്വേഷണം നടത്തുന്നത്
തകര്‍ന്ന കൂളിമാട് പാലം/ ഫെയ്‌സ്ബുക്ക് ചിത്രം
തകര്‍ന്ന കൂളിമാട് പാലം/ ഫെയ്‌സ്ബുക്ക് ചിത്രം

കോഴിക്കോട്: തകര്‍ന്ന കൂളിമാട് പാലം പുനര്‍ നിര്‍മ്മിക്കാനുള്ള ഊരാളുങ്കല്‍ സൊസൈറ്റിയുടെ നീക്കത്തിന് തടയിട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. പാലം തകര്‍ന്നതുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രം നിര്‍മാണം തുടങ്ങിയാല്‍ മതിയെന്നാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗമാണ് അപകടം സംബന്ധിച്ച് അന്വേഷണം നടത്തുന്നത്. അതേസമയം, പാലത്തിന്റെ തകർന്ന് വീണ ഭാഗങ്ങൾ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങിയേക്കും. പാലം തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അസാന്നിദ്ധ്യമുൾപ്പെടെ അന്വേഷണ വിധേയമാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു.

പാലത്തിന്റെ പ്രധാന മൂന്ന് ബീമുകൾ തകർന്ന് വീണ് പത്ത് ദിവസമാകുമ്പോഴും  അപകടകാരണത്തെക്കുറിച്ച് പൊതുമരാമത്ത് വകുപ്പ് വിജിലൻസ് സംഘത്തിന് വ്യക്തതയില്ലെന്നാണ് റിപ്പോർട്ടുകൾ. ഹൈഡ്രോളിക് ജാക്കിക്ക്  സംഭവിച്ച പിഴവാണ് അപകടകാരണമെന്നാണ് ആദ്യഘട്ടത്തിൽ നൽകിയ വിശദീകരണം. സ്ഥലത്ത് ഒരുതവണ കൂടി പരിശോധന നടത്തിയശേഷം അപകടം സംബന്ധിച്ച് അന്തിമ നി​ഗമനത്തിലെത്തുമെന്നാണ് അന്വേഷണസംഘം സൂചിപ്പിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com