പിസി ജോര്‍ജ് ജയില്‍ മോചിതനായി; സ്വീകരണമൊരുക്കി ബിജെപി

മുഖ്യമന്ത്രി പിണറായി വിജയന് തൃക്കാക്കരയിലെ ജനം മറുപടി പറയുമെന്ന് പിസി ജോര്‍ജ് പറഞ്ഞു.
പിസി ജോര്‍ജ്‌
പിസി ജോര്‍ജ്‌

തിരുവനന്തപുരം: വിദ്വേഷപ്രസംഗക്കേസില്‍ പിസി ജോര്‍ജ് ജയില്‍ മോചിതനായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ജോര്‍ജ് ജയില്‍ മോചിതനായത്. പൂജപ്പുര സെൻട്രൽ ജയിലിനു മുന്നിൽ ബിജെപി പ്രവർത്തകർ പിസി ജോർജിന് അഭിവാദ്യം അർപ്പിച്ചു.

വിദ്വേഷ പ്രസംഗ കേസിൽ ജാമ്യം അനുവദിച്ച് ഹൈക്കോടതിഒരു ദിവസമാണ് പിസി  ജോർജ് ജയിലിൽ കിടന്നത്. പിണറായി വിജയന്റെ നടപടികൾക്കെതിരെയുള്ള മറുപടി മറ്റന്നാൾ തൃക്കാക്കരയിൽ പറയുമെന്നും ബിജെപിക്കായി പ്രചാരണം നടത്തുമെന്നും പിസി ജോർജ് പറഞ്ഞു. കോടതിയോട് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിസി ജോര്‍ജിന്   ജാമ്യം

വിദ്വേഷപ്രസംഗക്കേസില്‍ അറസ്റ്റിലായ ജനപക്ഷം നേതാവ് പിസി ജോര്‍ജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. വെണ്ണലയില്‍ നടത്തിയ പ്രസംഗത്തിന് പാലാരിവട്ടം പൊലീസ് എടുത്ത കേസില്‍ ജോര്‍ജിനു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി.

ജോര്‍ജിനു ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദം തള്ളിയാണ് ഹൈക്കോടതി നടപടി. സമാനമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടരുതെന്നും അന്വേഷണത്തോടു പൂര്‍ണമായും സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ജാമ്യത്തിനായി ഏതു വ്യവസ്ഥയും അംഗീകരിക്കാമെന്ന് ജോര്‍ജിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പിസി ജോര്‍ജ് പാഠം പഠിച്ചു. ഇനി കുറ്റകൃത്യം ആവര്‍ത്തിക്കില്ലെന്ന് ജോര്‍ജിന്റെ അഭിഭാഷകന്‍ കോടതില്‍ പറഞ്ഞു. ഇത് എതിര്‍ത്ത പ്രോസിക്യൂഷന്‍ ജോര്‍ജിനെ എങ്ങനെ നിയന്ത്രിക്കുമെന്നതാണ് പ്രശ്‌നമെന്ന് ചൂണ്ടിക്കാട്ടി. വിദ്വേഷ പ്രസംഗം സമൂഹത്തിലുണ്ടാക്കിയ പ്രത്യാഘാതം കണക്കിലെടുക്കണം. പാലാരിവട്ടം കേസില്‍ മുന്‍കൂര്‍ജാമ്യം നല്‍കി ജോര്‍ജിനെ ബഹുമാനിക്കരുതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു ജാമ്യം നല്‍കിയാല്‍ മതസ്പര്‍ധ നടത്തുന്ന പ്രസംഗം നടത്തില്ലെന്നും ഉറപ്പുവരുത്തണമെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com