ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്ന് പരാതി; പത്തനംതിട്ടയിൽ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th May 2022 07:36 PM  |  

Last Updated: 27th May 2022 07:36 PM  |   A+A-   |  

accident in vadakara

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: ആറന്മുള പുന്നംതോട്ടത്തിന് സമീപം രണ്ട് സുവിശേഷകർ കാറിടിച്ചു മരിച്ചു. ഇന്ന് വൈകീട്ടു മൂന്നരയോടെ കോഴഞ്ചേരി–ചെങ്ങന്നൂർ റോഡിലാണ് അപകടമുണ്ടായത്. 

കാർ ഇടിച്ചതിനെ തുടർന്ന് പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിക്കുന്നതിന് താമസം നേരിട്ടതായി പരാതിയുണ്ട്. പരിക്കേറ്റ ഒരാളെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് പിന്നാലെ അടുത്ത ആളിനെ കയറ്റാൻ വാഹനം ലഭിച്ചില്ല. പിന്നീട് ഇതുവഴിയെത്തിയ കാറിലാണ് രണ്ടാമത്തെ ആളെ ആശുപത്രിയിലെത്തിച്ചത്. 

രണ്ട് പേരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവർ ഇടുക്കി സ്വദേശികളാണെന്നാണ് പ്രാഥമിക നിഗമനം.

ഈ വാര്‍ത്ത കൂടി വായിക്കാം 

വിവാദ വിഷയത്തിലേക്ക് വലിച്ചിഴച്ചു; മുഖ്യമന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എസ്ഡിപിഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ