സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനത്തിന് ഫീസ്; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി

വിളപ്പില്‍ശാല ഗവര്‍മെന്റ് യു പി സ്‌കൂളിലാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്‌കൂള്‍ അധികൃതര്‍ പ്രവേശന ഫീസ് വാങ്ങിയെന്ന പരാതി ഉയര്‍ന്നത്
മന്ത്രി വി ശിവന്‍കുട്ടി, ഫയല്‍ ചിത്രം
മന്ത്രി വി ശിവന്‍കുട്ടി, ഫയല്‍ ചിത്രം


തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശന ഫീസ് വാങ്ങിയെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

വിളപ്പില്‍ശാല ഗവര്‍മെന്റ് യു പി സ്‌കൂളിലാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്‌കൂള്‍ അധികൃതര്‍ പ്രവേശന ഫീസ് വാങ്ങിയെന്ന പരാതി ഉയര്‍ന്നത്. ടെക്സ്റ്റ് ബുക്ക് ഫീ,സ്‌പെഷ്യല്‍ ഫീ, പി ടി എ ഫണ്ട്, വിദ്യാലയ വികസന സമിതിയ്ക്കുള്ള ഫണ്ട് തുടങ്ങിയവയ്ക്കായി ഫീസ് വാങ്ങിയെന്നാണ് പരാതി.

ഇക്കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്കാണ് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കിയത്. സ്‌കൂളുകളില്‍ അനധികൃതമായി ഫീസ് വാങ്ങാന്‍ പാടില്ലെന്ന് മന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com