സംസ്ഥാനത്ത് കാലവർഷം എത്തി; മൺസൂണിന്റെ വരവ് മൂന്ന് ദിവസം നേരത്തെ
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th May 2022 12:13 PM |
Last Updated: 29th May 2022 12:13 PM | A+A A- |

എക്‌സ്പ്രസ് ഫോട്ടോ
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽ എത്തിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സാധാരണ നിലയെ അപേക്ഷിച്ച് മൂന്ന് ദിവസം മുൻപേയാണ് സംസ്ഥാനത്ത് കാലവർഷം എത്തുന്നത്.
അതേസമയം കാലവർഷം ജൂൺ ആദ്യ വാരത്തിൽ തന്നെ ദുർബലമാകാൻ സാധ്യതയുണ്ട്. എങ്കിലും പിന്നീട് മഴ ശക്തിപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു.
അടുത്ത 5 ദിവസം കേരളത്തിൽ ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ജൂൺ ഒന്ന് വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഈ വാർത്ത കൂടി വായിക്കാം
കോര്‍ബെവാക്‌സിന് പകരം കോവാക്‌സിന്‍; തൃശൂരിൽ 80 കുട്ടികള്‍ക്ക് വാക്‌സിന്‍ മാറി നല്‍കി
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ