എസ്എസ്എല്‍സി പരീക്ഷാ ഫലം ജൂണ്‍ 10ന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st May 2022 10:15 AM  |  

Last Updated: 31st May 2022 10:34 AM  |   A+A-   |  

sslc EXAM

ഫയല്‍ ചിത്രം

 

തിരുവനന്തപുരം:  എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ പത്തിന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നേരത്തെ പതിനഞ്ചിന് ഫലം പുറത്തുവിടുമെന്നാണ് പറഞ്ഞിരുന്നത്. ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം ജൂണ്‍ 12നും പ്രസിദ്ധീകരിക്കും. നേരത്തെ 20നാണ്് നിശ്ചയിച്ചിരുന്നത്.

പ്രവേശനോത്സവത്തോടെ നാളെ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും. 12,986 സ്‌കൂളുകളിലാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. സ്‌കൂളുകളില്‍ മാസ്‌ക് നിര്‍ബന്ധമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാവരും കോവിഡ് മുന്‍കരുതല്‍ സ്വീകരിക്കണം. ഒന്നാംക്ലാസില്‍ നാലുലക്ഷത്തില്‍പ്പരം വിദ്യാര്‍ഥികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സുരക്ഷാ ഉറപ്പാക്കാന്‍ സ്‌കൂളിന് മുന്നില്‍ പൊലീസുകാരെ നിയോഗിക്കും. സ്‌കൂള്‍ പരിസരത്തെ കടകളില്‍ പൊലീസ് പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.
 

ഈ വാർത്ത കൂടി വായിക്കാം 

കണ്ടക്ടര്‍ മൂത്രമൊഴിക്കാന്‍ ഇറങ്ങി, ഡബിള്‍ ബെല്ലടിച്ച് യാത്രക്കാരന്‍; ഡ്രൈവര്‍ മാത്രമായി 18 കിമീ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ