അമിത വേഗത്തില്‍ വന്ന ആംബുലന്‍സ് ഇടിച്ചുതെറിപ്പിച്ചു; വഴിയാത്രക്കാരന്‍ മരിച്ചു

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 06th November 2022 02:40 PM  |  

Last Updated: 06th November 2022 02:40 PM  |   A+A-   |  

fazalu

fazalu

 

തിരുവനന്തപുരം: വെഞ്ഞാറമൂട് അമിത വേഗത്തിലെത്തിയ ആംബുലന്‍സ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. വെഞ്ഞാറമൂട് സ്വദേശി ഫസലൂദ്ദീനാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.

വെഞ്ഞാറമൂട് മുസ്ലിം പള്ളിക്കും പൊലീസ് സ്‌റ്റേഷനും അടുത്ത് വെച്ച് റോഡ് മുറിച്ചു കടക്കുകയായിരുന്ന ഫസലുദ്ദീനെ അമിത വേഗത്തിലെത്തിയ ആംബുലന്‍സ് ഇടിക്കുകയായിരുന്നു. 

കിളിമാനൂരില്‍ നിന്ന് മൃതദേഹവുമായി പോയ ആംബുലന്‍സാണ് ഇടിച്ചത്. ഇതേ ആംബുലന്‍സില്‍ തന്നെ വെഞ്ഞാറമ്മൂടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫസലുദ്ദീന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ നെയ്യാറ്റിൻകരയിൽ ചീങ്കണ്ണി; കണ്ടത് കടവിൽ കുളിക്കാനിറങ്ങിയവർ; ആശങ്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ