'ഇത്തിരി കൂടിപ്പോയി, പറ്റിപ്പോയതാണ്'; 'താമരാക്ഷന്‍പിള്ള'യുടെ അലങ്കാരത്തില്‍ ഡ്രൈവര്‍ക്കെതിരെ നടപടി; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th November 2022 03:38 PM  |  

Last Updated: 07th November 2022 03:38 PM  |   A+A-   |  

ksrtc1

വീഡിയോ ദൃശ്യം

 

കൊച്ചി: നിയമം ലംഘിച്ച് അലങ്കരിച്ച് വിവാഹസംഘത്തെ കൊണ്ടുപോയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി. ഡ്രൈവറുടെ ലൈസന്‍സ് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. ആര്‍ടിഒ മുമ്പാകെ ഹാജരായ ഡ്രൈവര്‍ എന്‍ എം റഷീദ് തനിക്കു പറ്റിയ വീഴ്ച തുറന്നു സമ്മതിച്ചു. 

കോതമംഗലം നെല്ലിക്കുഴിയിൽ നിന്നും അടിമാലി ഇരുമ്പുപാലത്തേക്ക് ആയിരുന്നു 'ഈ പറക്കും തളിക' സിനിമയെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ കാടും പടലുമായി വിവാദ വിവാഹയാത്ര. ഡ്രൈവറുടെ വിശദീകരണം കേട്ടശേഷമായിരുന്നു നടപടി. ലൈസന്‍സ് അസാധുവാക്കുന്നതിന് നോട്ടീസ് നല്‍കിയതായും അധികൃതര്‍ പറഞ്ഞു. 

സുഹൃത്തിന്റെ വിവാഹമായിരുന്നുവെന്നും, എല്ലാവരും പറഞ്ഞപ്പോള്‍ അലങ്കാരത്തിന് നിന്നുകൊടുത്തതാണെന്ന് ഡ്രൈവര്‍ പറഞ്ഞു. അലങ്കാരം ചെയ്യാനുള്ള അനുവാദം കൊടുത്തെങ്കിലും ഇതിത്തിരി കൂടുതലായിപ്പോയി. അത് തന്റെ ശ്രദ്ധക്കുറവാണ്. അത് അറിവില്ലായ്മ കൊണ്ടു പറ്റിപ്പോയതാണ്. ഇത്രയും വലിയ വിഷയമാകുമെന്ന് കരുതിയിരുന്നില്ലെന്നും ഡ്രൈവര്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

വഴികാണാത്തവിധം അലങ്കാരം നടത്തി യാത്ര; 'താമരാക്ഷന്‍ പിള്ള'യ്‌ക്കെതിരെ കേസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ