ആലപ്പുഴയില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; അഞ്ചുപേര്‍ക്ക് പരിക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th November 2022 05:20 PM  |  

Last Updated: 08th November 2022 05:20 PM  |   A+A-   |  

accident_2

ആലപ്പുഴയില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയ കാറിന്റെ ദൃശ്യം

 

ആലപ്പുഴ: ദേശീയപാതയില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി. തുറവൂര്‍ സംസ്‌കൃത കോളജിലെ അഞ്ചു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആലപ്പുഴ പുത്തന്‍ച്ചന്തയിലാണ് അപകടം. പുത്തന്‍ച്ചന്തയ്ക്ക് സമീപം നിന്ന കുട്ടികളുടെ  ഇടയിലേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറുകയായിരുന്നു. പരിക്കേറ്റ അഞ്ചുവിദ്യാര്‍ഥികളില്‍ രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളജിലും രണ്ടുപേരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

കാറിലുണ്ടായിരുന്ന രണ്ടു യാത്രക്കാര്‍ക്കും പരിക്കുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വിസിമാര്‍ക്ക് ആശ്വാസം; കാരണംകാണിക്കല്‍ നോട്ടീസില്‍ തുടര്‍നടപടി തടഞ്ഞ് ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ