വിദ്യാര്‍ത്ഥിനികളെ വിളിച്ചുവരുത്തി അശ്ലീല വീഡിയോ കാണിച്ചു; യുവാവിനെതിരെ  പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th November 2022 11:26 AM  |  

Last Updated: 08th November 2022 02:26 PM  |   A+A-   |  

obscene

പ്രതീകാത്മക ചിത്രം

 

തൃശൂര്‍:  എൽ പി സ്കൂൾ വിദ്യാര്‍ത്ഥിനികളെ അശ്ലീല വീഡിയോ കാണിച്ചെന്ന് പരാതി. കുട്ടികളെ വിളിച്ചു വരുത്തി വീഡിയോ കാണിച്ചെന്നാണ് പരാതി ഉയര്‍ന്നത്. മാള പുത്തന്‍ചിറയിലാണ് സംഭവം. 

മാള പുത്തന്‍ചിറയിലെ പിണ്ടിയത്ത് സരിത്തിനെതിരേയാണ് പരാതി. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. കേസില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

കഴിഞ്ഞദിവസം വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ, ഒരുകാര്യം കാണിച്ചുതരാമെന്ന് പറഞ്ഞ് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

തുടര്‍ന്ന് മൊബൈലില്‍ അശ്ലീലവീഡിയോ കാണിച്ചു. ഇതോടെ ഭയന്നുപോയ കുട്ടികള്‍ ഇവിടെ നിന്നും ഓടിരക്ഷപ്പെട്ടു. പിന്നീട് കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ജയിലിനകത്ത് തടവുകാരുടെ നിരാഹാരം; സമരം നടത്തിയത് കഞ്ചാവ് കേസിലെ 49 പ്രതികള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ