സവാരിക്കിടെ ഡ്രൈവർ അപമര്യാദയായി പെരുമാറി, ഓട്ടോയിൽ നിന്ന് പുറത്തേയ്ക്ക് എടുത്തു ചാടി യുവതി; ആശുപത്രിയിൽ ചികിത്സയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th November 2022 08:12 AM  |  

Last Updated: 09th November 2022 08:14 AM  |   A+A-   |  

arrested

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സവാരിക്കിടെ, ഡ്രൈവർ അപമര്യാദയായി പെരുമാറിയതിനെ തുടർന്ന്  ഓട്ടോറിക്ഷയിൽ നിന്ന് പെൺകുട്ടി പുറത്തേയ്ക്ക് ചാടി. പരിക്കേറ്റ പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളറട പനച്ചമൂട് സ്വദേശി ഓട്ടോ ഡ്രൈവർ അശോകനെ (42) കാഞ്ഞിരംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തു. പുല്ലുവിള സ്വദേശിയായ ഇരുപതികാരിയെ ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

ഇന്നലെ രാവിലെ പത്തരയോടെ, പുല്ലുവിളയ്ക്കു സമീപം പള്ളം പെട്രോൾ പമ്പിനു സമീപത്തായിരുന്നു സംഭവം.സവാരി പോയി മടങ്ങുന്ന വഴിയ്ക്കാണ് ഓട്ടോ ഡ്രൈവർ, പുല്ലുവിളയിൽ നിന്ന് പൂവാർ പോകാനായി നിന്ന പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റിയത്. സവാരിക്കിടെ അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് ഇരുപതുകാരി പുറത്തേയ്ക്ക് എടുത്തു ചാടിയത്. 

സംഭവം ശ്രദ്ധയിൽപെട്ട നാട്ടുകാർ ഡ്രൈവറെ തടഞ്ഞു വച്ചു പൊലീസിൽ ഏൽപിക്കുകയും പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ, പെൺകുട്ടിയെ പിന്നീട് മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്‍'; നിര്‍ണായക മന്ത്രിസഭായോഗം ഇന്ന് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ