ഇടുക്കിയില്‍ 15കാരിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th November 2022 07:56 AM  |  

Last Updated: 11th November 2022 08:06 AM  |   A+A-   |  

Pregnant rape victim burnt alive in UP

പ്രതീകാത്മക ചിത്രം

 

ഇടുക്കി: അടിമാലിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷം രണ്ടാനച്ഛന്‍ കടന്നു കളഞ്ഞു. 

വയറുവേദന എന്ന പേരില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നുള്ള വിവരം പുറത്തറിയുന്നത്. വ്യാഴഴ്ചയാണ് പെണ്‍കുട്ടിയെ കടുത്ത വയറുവേദനയെ തുടര്‍ന്ന് അടിമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി മൂന്ന് മാസം ഗര്‍ഭിണിയാണ് എന്ന് അറിയുന്നത്.

ഉടനെ തന്നെ ഡോക്ടര്‍മാര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി പെണ്‍കുട്ടിയുടെ മൊഴി എടുക്കുന്ന സമയം രണ്ടാനച്ഛന്‍ ആശുപത്രിയില്‍ നിന്ന് കടന്ന് കളയുകയായിരുന്നു. ഏതാനും നാളുകളായി രണ്ടാനച്ഛന്‍ തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
 

ഈ വാർത്ത കൂടി വായിക്കൂ 

യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവം: ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ