ഹോണ്‍ മുഴക്കിയതിന് മര്‍ദനം; പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th November 2022 04:46 PM  |  

Last Updated: 11th November 2022 04:46 PM  |   A+A-   |  

traffic

സര്‍ക്കാര്‍ ജീവനക്കാരനുമായി യുവാവ് വാക്കേറ്റത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യം, സ്‌ക്രീന്‍ഷോട്ട്‌

 

തിരുവനന്തപുരം: ട്രാഫിക് സിഗ്‌നലില്‍ ഹോണ്‍ മുഴക്കിയതിന്റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസ് എടുത്തു. ബൈക്ക് യാത്രികരായ യുവാക്കള്‍ക്കെതിരെയാണ് കരമന പൊലീസ് കേസ് എടുത്തത്. കൃഷി വകുപ്പിലെ ജീവനക്കാരനായ നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിനെയാണ് യുവാക്കള്‍ മര്‍ദിച്ചത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.  

ബൈക്കില്‍ ഹൈല്‍മറ്റ് ധരിക്കാതെ സിഗ്‌നല്‍ കാത്തുനിന്ന രണ്ടു യുവാക്കള്‍, ഹോണ്‍ മുഴക്കിയത് എന്തിനാണെന്ന് ചോദിച്ചാണ് പ്രദീപിനെ മര്‍ദിച്ചത്. താനല്ല ഹോണ്‍ മുഴക്കിയതെന്നു പറഞ്ഞെങ്കിലും യുവാക്കള്‍ പ്രദീപിനെ ബൈക്കില്‍നിന്ന് വലിച്ച് താഴെയിട്ടു മര്‍ദിച്ചു. പിന്നീട് യുവാക്കള്‍ കടന്നുകളയും ചെയ്തു.

തലയ്ക്കു പരുക്കേറ്റ പ്രദീപിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനുശേഷം കരമന പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ലെന്ന് പ്രദീപ് പറയുന്നു. പ്രദീപാണ് തൊട്ടടുത്തുള്ള കടയില്‍നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസിനു കൈമാറിയത്.

ഈ വാർത്ത കൂടി വായിക്കൂ 

ഹോണ്‍ മുഴക്കിയതിന്റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരന് ക്രൂരമര്‍ദ്ദനം, ദൃശ്യങ്ങള്‍ പുറത്ത്; അന്വേഷണം 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ