ശബരിമലയില്‍ 50 കഴിഞ്ഞ സ്ത്രീകള്‍ കയറിയാല്‍ മതി, ആ വാദം അംഗീകരിക്കണം: ജി സുധാകരന്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th November 2022 07:19 AM  |  

Last Updated: 13th November 2022 07:19 AM  |   A+A-   |  

g sudhakaran

ജി സുധാകരൻ/ ഫെയ്സ്ബുക്ക് ചിത്രം


ആലപ്പുഴ: ശബരിമല യുവതി പ്രവേശന വിഷയത്തിൽ പ്രതികരണവുമായി മുൻ മന്ത്രി ജി സുധാകരൻ. ശബരിമലയിൽ 50 വയസ് കഴിഞ്ഞ സ്ത്രീകളേ കയറാവൂ എന്ന വാദം അംഗീകരിക്കണമെന്ന്‌ ജി സുധാകരൻ പറഞ്ഞു. ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ജ്യോതിഷം ശാസ്ത്രത്തെ സ്വീകരിച്ചു മുന്നോട്ടുപോകണം. ലോകത്ത് ജ്ഞാതവും അജ്ഞാതവുമായ കാര്യങ്ങളുണ്ട്. അജ്ഞാതമായവ നിലനിൽക്കുന്നിടത്തോളം കാലം ജ്യോതിഷത്തിനു പ്രസക്തിയുണ്ടെന്നും ജി സുധാകരൻ പറഞ്ഞു

കോൺഗ്രസുകാരനെയും കമ്യൂണിസ്റ്റുകളെയും തിരിച്ചറിയാൻ പറ്റാതായി. കമ്യൂണിസ്റ്റുകളിൽ നിന്ന്‌ ജനം പ്രതീക്ഷിക്കുന്നത് കിട്ടുന്നില്ല എന്നതാണ് പ്രശ്നം. രാഷ്ട്രീയം ഒരു കലയാണ്. അതു മനസ്സിലാക്കാതെ കുറെപ്പേർ രാവിലെ വെള്ളമുണ്ടും ഷർട്ടും ധരിച്ച് സെന്റും പൂശി ഇറങ്ങുകയാണ് എന്നും സുധാകരൻ പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

തിരുവനന്തപുരത്ത് നടു റോ‍ഡിൽ വീണ്ടും അതിക്രമം; കുടുംബം സഞ്ചരിച്ച കാർ അടിച്ചു തകർത്തു

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ