തിരുവനന്തപുരത്ത് നടു റോ‍ഡിൽ വീണ്ടും അതിക്രമം; കുടുംബം സഞ്ചരിച്ച കാർ അടിച്ചു തകർത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th November 2022 07:36 PM  |  

Last Updated: 12th November 2022 07:36 PM  |   A+A-   |  

car

ടെലിവിഷൻ ദൃശ്യം

 

തിരുവനന്തപുരം: തലസ്ഥാനത്ത് നടു റോഡില്‍ വീണ്ടും ആക്രമണം. ബാലരാമപുരം ജങ്ഷനില്‍ എട്ട് വയസിൽ താഴെയുള്ള മൂന്ന് കുട്ടികളടക്കം കുടുംബം സഞ്ചരിച്ച കാര്‍ അടിച്ചു തകർത്തു. കോട്ടയം സ്വദേശിയായ ജോര്‍ജിന്‍റെ കാറാണ് ആക്രമിക്കപ്പെട്ടത്. സംഭവ സമയം കാറിൽ ജോര്‍ജും ഭാര്യയും മൂന്ന് മക്കളുമാണ് ഉണ്ടായിരുന്നത്. 

ബലരാമപുരത്ത് കൈത്തറി ഉത്പതന്നങ്ങൾ വാങ്ങാനായി എത്തിയപ്പോഴാണ് കുടുംബത്തിന് നേരെ ആക്രമണമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ തൊട്ട് മുന്നില്‍ പോയ കാറിന്‍റെ പുറകില്‍ തട്ടിയതാണ് പ്രശ്നങ്ങൾക്ക് കാരണം. ശ്രീകാര്യം സ്വദേശിയായ അജിത് കുമാര്‍ ആണ് മുന്നിലെ കാറിലുണ്ടായിരുന്നത്. 

മറ്റു പ്രകോപനങ്ങൾ ഒന്നുമില്ലാതെ തന്നെ അജിത് കുമാര്‍ ജോര്‍ജും കുടുംബവും സഞ്ചരിച്ച കാര്‍ നടുറോഡിൽ വച്ച് അടിച്ചു തകര്‍ക്കുകയായിരുന്നു. ഇന്ന് വൈകീട്ട് അ‍ഞ്ച് മണിയോടെയാണ് സംഭവം. ജോര്‍ജിൻ്റെ പരാതിയിൽ ബലരാമപുരം പൊലീസ് കേസെടുത്തു. 

ഈ വാർത്ത കൂടി വായിക്കൂ 

സര്‍ക്കാര്‍ ജീവനക്കാരനെ നടുറോഡില്‍ മര്‍ദിച്ച കേസ്; പൊലീസ് വീഴ്ചയില്‍ അന്വേഷണം

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ