സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th November 2022 01:12 PM  |  

Last Updated: 13th November 2022 01:12 PM  |   A+A-   |  

rain_new

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഇന്ന് പരക്കെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം. കൊല്ലം, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്. മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം തിങ്കളാഴ്ച വിവിധ ജില്ലകളില്‍ നല്‍കിയിരുന്ന മഴ മുന്നറിയിപ്പ് കാലാവസ്ഥ വകുപ്പ് പിന്‍വലിച്ചു. 

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട്  പുതുച്ചേരിയുടെ വടക്കന്‍ തീരത്തോട് ചേര്‍ന്ന് നിലനിന്നിരുന്ന 'ശക്തി കൂടിയ ന്യൂനമര്‍ദ്ദം'  ദുര്‍ബലപ്പെട്ട്  ന്യൂനമര്‍ദ്ദമായി തീര്‍ന്നു. പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയില്‍ തമിഴ്നാട്, കേരളം എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചു തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യുനമര്‍ദ്ദം / ചക്രവാതചുഴിയായി ഇന്ന് പ്രവേശിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിനോടു ചേര്‍ന്ന് നവംബര്‍ 16 നു പുതിയ ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത ഉള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

കനത്തമഴ: താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി; അണക്കെട്ടുകളും തടാകങ്ങളും നിറഞ്ഞു കവിഞ്ഞു, തമിഴ്‌നാട്ടില്‍ പ്രളയമുന്നറിയിപ്പ് 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ