മൂന്നാറില്‍ ഉരുള്‍പൊട്ടി കാണാതായ വിനോദസഞ്ചാരിക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും; ഒലിച്ചുപോയ ബസ് നിശ്ശേഷം തകര്‍ന്ന നിലയില്‍

കോഴിക്കോട് വടകര സ്വദേശികളായ വിനോദസഞ്ചാരികളുടെ മിനിബസ് ആണ് കൊക്കയിലേക്ക് ഒഴുകിപ്പോയത്
ഉരുള്‍ പൊട്ടലില്‍ തകര്‍ന്ന മിനി ബസ്
ഉരുള്‍ പൊട്ടലില്‍ തകര്‍ന്ന മിനി ബസ്

ഇടുക്കി: മൂന്നാര്‍-കുണ്ടള റോഡില്‍ പുതുക്കടിയില്‍ ഉരുള്‍പൊട്ടി കാണാതായ വിനോദസഞ്ചാരിക്കു വേണ്ടിയുള്ള തിരച്ചില്‍ രാവിലെ പുനരാരംഭിക്കും. കോഴിക്കോട് അശോകപുരം കുന്നിയില്‍കാവ് കല്ലട വീട്ടില്‍ രൂപേഷി (40)നെയാണ് കാണാതായത്. കാട്ടാനശല്യവും കനത്ത മഴയും മൂലം നിര്‍ത്തിവെച്ച തിരച്ചിലാണ് രാവിലെ പുനരാരംഭിക്കുന്നത്. 

മൂന്നാര്‍ മേഖലയില്‍ കനത്ത മഴയെത്തുടര്‍ന്ന് പുതുക്കടിയില്‍ ഉരുള്‍പൊട്ടി കോഴിക്കോട് വടകര സ്വദേശികളായ വിനോദസഞ്ചാരികളുടെ മിനിബസ് ആണ് കൊക്കയിലേക്ക് ഒഴുകിപ്പോയത്. ബസില്‍ 11 പേരാണുണ്ടായിരുന്നത്. വാഹനത്തിലുണ്ടായിരുന്ന രൂപേഷിനെ കാണാതായി. ബാക്കിയുള്ളവര്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. 

ടോപ്പ് സ്‌റ്റേഷനും കുണ്ടള അണക്കെട്ടിനും ഇടയിലുള്ള പ്രദേശത്ത് ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഉരുള്‍പൊട്ടിയത്. അഗ്‌നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍, ഒലിച്ചുപോയ ബസ് 750 മീറ്റര്‍ താഴെനിന്ന് കണ്ടെത്തുകയായിരുന്നു. മിനി ബസ് നിശ്ശേഷം തകര്‍ന്ന നിലയിലാണ്. വടകരയില്‍നിന്ന് രണ്ട് വാഹനത്തിലെത്തിയ സംഘം ടോപ്പ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ച് അണക്കെട്ട് കാണാന്‍ വരികയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com