സ്വിഗ്ഗി വഞ്ചിക്കുന്നു, കൊച്ചിയില്‍ നാളെ മുതല്‍ ജീവനക്കാരുടെ അനിശ്ചിതകാല സമരം

വേതന വർധനവ് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് സ്വിഗ്ഗി ജീവനക്കാർ സൂചനാ പണിമുടക്ക് നടത്തിയിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ഭക്ഷണവിതരണ കമ്പനിയായ സ്വിഗ്ഗിയിലെ തൊഴിലാളികൾ. കൊച്ചിയിലെ ജീവനക്കാരാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ആനുകൂല്യങ്ങൾ നൽകാതെ സ്വിഗ്ഗി തങ്ങളെ വഞ്ചിക്കുകയാണെന്ന് തൊഴിലാളികൾ ആരോപിക്കുന്നു. 

ജീവനക്കാരുടെ സമരപ്രഖ്യാപനത്തോട് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. വേതന വർധനവ് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് സ്വിഗ്ഗി ജീവനക്കാർ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. കുറഞ്ഞ വേതനം രണ്ട് കിലോമീറ്ററിന് 25 രൂപയാക്കണം, അധികം ഓടുന്ന ഓരോ കിലോമീറ്ററിനും പത്ത് രൂപ അധികം നൽകണം, പാർട് ടൈം ജീവനക്കാർക്ക് കുറഞ്ഞത് 500 രൂപയുടെ വരുമാനം ഉറപ്പാക്കുക എന്നീ 30 ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു തിരുവനന്തപുരത്തെ സമരം. 

ഇതോടെ അഡീഷണൽ ലേബർ കമ്മീഷണറുടെ അദ്ധ്യക്ഷതയിൽ ചർച്ച നടത്തി. ഇതിന് പിന്നാലെയാണ് ജീവനക്കാർ സമരം അവസാനിപ്പിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com