മോഷ്‌ടിച്ച ബൈക്ക് നന്നാക്കാൻ കള്ളനെത്തിയത് ഉടമയുടെ വർക്‌ഷോപ്പിൽ, കുടുങ്ങി; അറസ്റ്റ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th November 2022 09:10 PM  |  

Last Updated: 13th November 2022 09:10 PM  |   A+A-   |  

bike_stolen

അശ്വിൻ രാജേന്ദ്രൻ

 

കൊച്ചി: മോഷ്ടിച്ച ബൈക്ക് നന്നാക്കാൻ ഉടമയുടെ തന്നെ വർക്‌ഷോപ്പിലെത്തി കള്ളൻ കുടുങ്ങി. എറണാകുളം കോമ്പാറ പുതുളളിപറമ്പിൽ വീട്ടിൽ അശ്വിൻ രാജേന്ദ്രനാണ് (22) ബൈക്ക് മോഷണക്കേസിൽ അറസ്റ്റിലായത്. 

കാക്കനാട് വാഴക്കാല പുളിക്കില്ലം ഈസ്റ്റ് റോഡിലെ വീട്ടിൽ നിന്ന്  കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പ്രതി ബൈക്ക് മോഷ്ടിച്ചത്. പിന്നേറ്റ് തകരാറിലായ ബൈക്ക് നന്നാക്കാൻ അബദ്ധത്തിൽ അശ്വിൻ എത്തിയത് ഉടമയുടെ തന്നെ വർക്ക്‌ഷോപ്പിലും. യുവാവിനെ തടഞ്ഞുവച്ച് തൃക്കാക്കര പൊലീസിന് കൈമാറുകയായിരുന്നു ഉടമ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ 

ബിവറേജ് ഔട്ട്ലറ്റിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്നു; കള്ളൻ 12 കുപ്പി മദ്യവുമായി കടന്നു

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ