വനിത എസ് ഐയെ ആക്രമിച്ചു; രണ്ട് യുവാക്കൾ അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th November 2022 09:30 PM  |  

Last Updated: 13th November 2022 09:44 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

തൃശൂർ: തൃശൂർ മാളയിൽ വനിത എസ് ഐക്ക് നേരെ ആക്രമണം. മദ്യലഹരിയിലെത്തിയ യുവാക്കളാണ് എസ് ഐയെ ആക്രമിച്ചത്. മാള പൊയ്യ ചക്കാട്ടിക്കുന്നിൽ വച്ചായിരുന്നു ആക്രമണം.വനിത എസ് ഐയോട് അപമര്യാദയായി പെരുമാറിയ മദ്യപസംഘം രണ്ട് ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും ചെയ്തു. 

രണ്ട് പേര്‍ മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നതായി പരാതി കിട്ടിയതിനെ തുടർന്നാണ് എസ് ഐ അടക്കമുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിലായി. ചക്കാട്ടിക്കുന്ന സ്വ‌ദേശി സുനി, മഠത്തംപ്പടി സ്വദേശി സനോജ് എന്നിവരാണ് അറസ്റ്റിലായത്. 

ഈ വാർത്ത കൂടി വായിക്കൂ 

മോഷ്‌ടിച്ച ബൈക്ക് നന്നാക്കാൻ കള്ളനെത്തിയത് ഉടമയുടെ വർക്‌ഷോപ്പിൽ, കുടുങ്ങി; അറസ്റ്റ് 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ