കയ്യില്‍ കയറിപ്പിടിച്ചു, മോശമായി പെരുമാറി, പുറത്തുപറയരുതെന്ന് പറഞ്ഞു; എഎസ്‌ഐക്കെതിരെ പോക്‌സോ കേസ് ഇരയുടെ പിതാവിന്റെ വെളിപ്പെടുത്തല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th November 2022 08:15 AM  |  

Last Updated: 14th November 2022 08:15 AM  |   A+A-   |  

babu

ഗ്രേഡ് എഎസ്‌ഐ ബാബു/ ടിവി ദൃശ്യം

 

കല്‍പ്പറ്റ: പോക്‌സോ കേസ് ഇരയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച അമ്പലവയല്‍ ഗ്രേഡ് എഎസ്‌ഐ ടി ജി ബാബു ഒളിവില്‍ തന്നെ. തെളിവെടുപ്പിനിടെയാണ് ഗ്രേഡ് എഎസ്‌ഐ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പെണ്‍കുട്ടിയുടെ പിതാവ് വെളിപ്പെടുത്തി. തെളിവെടുപ്പിന് കൊണ്ടുപോയ സമയത്ത് വാഹനത്തില്‍ വെച്ചും അതിക്രമം നേരിട്ടു.

ഊട്ടിയില്‍ വെച്ച് ബാബു കയ്യില്‍ കയറിപ്പിടിച്ചു, കാലിന് പിടിച്ചു, മോശമായി പെരുമാറി. ഇതൊന്നും പുറത്തു പറയരുതെന്ന് എഎസ്‌ഐ പെണ്‍കുട്ടിയോട് പറഞ്ഞതായും പിതാവ് വെളിപ്പെടുത്തി. ഷെല്‍ട്ടര്‍ ഹോമിലെ കൗണ്‍സിലിംഗിനിടെയാണ്  പെണ്‍കുട്ടി  ദുരനുഭവം വെളിപ്പെടുത്തിയത്.

ഊട്ടിയിലെ തെളിവെടുപ്പിന് ശേഷം പൊലീസ് സ്‌റ്റേഷനില്‍ നേരിട്ട് പോയി താന്‍ കാര്യങ്ങള്‍ തിരക്കി. മകള്‍ക്ക് പ്രശ്‌നമൊന്നുമില്ലെന്നാണ് അന്ന് പൊലീസ് പറഞ്ഞതെന്നും പിതാവ് പറഞ്ഞു. ഗ്രേഡ് എസ്‌ഐക്കെതിരെ നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ പ്രതീക്ഷയില്ല. അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധമുണ്ട്. മകള്‍ക്ക് നീതി കിട്ടണമെന്നും അദ്ദേഹം പറഞ്ഞു. 

ഇക്കഴിഞ്ഞ ജൂലൈ 26 ന് ഊട്ടിയിൽ തെളിവെടുപ്പിന് കൊണ്ടുപോയ പട്ടികവർഗ വിഭാ​ഗത്തിൽപ്പട്ട പെൺകുട്ടിയെ എഎസ്ഐ  ഉപദ്രവിച്ചെന്നാണ് കേസ്. അതിജീവിതയുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം കോടതിയ്ക്ക് മുൻപാകെ രേഖപ്പെടുത്തിയിരുന്നു.

സംഭവത്തിൽ പോക്സോയ്ക്ക് പുറമെ പട്ടികജാതി - പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമ പ്രകാരവും എഎസ്ഐക്കെതിരെ കേസടുത്തിട്ടുണ്ട്. തെളിവെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്ഐ സോബിൻ, സിവിൽ പൊലീസ് ഓഫീസർ പ്രജിഷ എന്നിവർക്കെതിരെയും വകുപ്പുതല നടപടി  ഉണ്ടാകും. 

ഈ വാർത്ത കൂടി വായിക്കൂ 

മുമ്പും പീഡനക്കേസില്‍ പ്രതി, സഹായം വാഗ്ദാനം ചെയ്ത് കിടപ്പുമുറിയില്‍ കൂട്ടബലാത്സംഗം; സുനുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ