കിളികൊല്ലൂര്‍ പൊലീസ് മര്‍ദ്ദനം: സൈനികനും സഹോദരനും എതിരായ എഫ്‌ഐആര്‍ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th November 2022 11:48 AM  |  

Last Updated: 14th November 2022 11:48 AM  |   A+A-   |  

Kerala_HC_EPS

ഹൈക്കോടതി/ഫയല്‍ ചിത്രം

 

കൊല്ലം: കൊല്ലം കിളികൊല്ലൂരില്‍ പൊലീസ് മര്‍ദ്ദനമേറ്റ സൈനികനും സഹോദരനും എതിരായ എഫ്‌ഐആര്‍ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. അന്വേഷണം പൂര്‍ത്തിയായശേഷം എഫ്‌ഐആര്‍ റദ്ദാക്കുന്ന കാര്യം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. പൊലീസ് സംരക്ഷണം വേണമെന്ന ആവശ്യവും കോടതി തള്ളി.

പൊലീസ് അതിക്രമത്തിന് ഇരയായ സൈനികന്‍ വിഷ്ണുവും സഹോദരനും നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. ഇവര്‍ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നായിരുന്നു ആവശ്യം. തങ്ങളെ പൊലീസ് അകാരണമായി മര്‍ദ്ദിക്കുകയായിരുന്നു. ഈ കേസ് മറികടക്കുന്നതിന് വേണ്ടിയാണ് പൊലീസ് തങ്ങള്‍ക്കെതിരെ കേസെടുത്തതെന്നും ഇവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ എഫ്‌ഐആര്‍ റദ്ദാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഈ വിഷയത്തില്‍ ഇടക്കാല ഉത്തരവ് വേണമെന്ന സഹോദരങ്ങളുടെ ആവശ്യവും കോടതി നിരാകരിച്ചു. 

തങ്ങളെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഈ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന ഹര്‍ജിക്കാരുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. കോടതി തള്ളി. കേസ് മൂന്നാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.

ഈ വാർത്ത കൂടി വായിക്കൂ 

കുഫോസ് വിസി പുറത്ത്; ഡോ. റിജി ജോണിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ