വേലി തന്നെ വിളവ് തിന്നുന്നോ? 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th November 2022 06:57 AM  |  

Last Updated: 14th November 2022 07:00 AM  |   A+A-   |  

pk-sreemathi-

ഫയല്‍ ചിത്രം

 

കണ്ണൂര്‍: പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി. കൂട്ടബലാത്സംഗക്കേസില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കസ്റ്റഡിയിലായതിന് പിന്നാലെയാണ് മുന്‍മന്ത്രിയുടെ വിമര്‍ശനം. വേലി തന്നെ വിളവു തിന്നുന്നോ? എന്നാണ് ഫെയ്‌സ്ബുക്കിലൂടെ ശ്രീമതി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. 

സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം പൊലീസിനെതിരെ വിമര്‍ശിച്ചതില്‍ നിരവധി പ്രതികരണങ്ങളും കുറിപ്പിന് താഴെ എത്തിയിട്ടുണ്ട്. ചുരുക്കത്തില്‍ ആഭ്യന്തരം പരാജയമാണെന്നു പറയാതെ പറഞ്ഞു എന്നാണ് ഒരാളുടെ പ്രതികരണം. 

ഒറ്റപ്പെട്ട സംഭവം. ഒരു പക്ഷെ അടുത്ത ഡിജിപി ഇവനായിരിക്കും, അന്താരാഷ്ട്ര മികവുള്ള നമ്പര്‍ വെണ്‍ പൊലീസിനെ പറ്റിയാണോ ഈ പറയുന്നത്... വെറുതെ അല്ല ചിറ്റപ്പന്‍ പടക്കം പൊട്ടിച്ച് കുലുക്കിയത്..., ഇന്ത്യയിലെ നമ്പര്‍ വണ്‍ സംസ്ഥാന പൊലീസിനെ ഇങ്ങനെ അധിക്ഷേപിക്കരുത് ടീച്ചറേ.. (.. പിന്നേ ഈ പോസ്റ്റ് മുങ്ങാനുള്ള സമയം ആയി ) എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

കൂട്ടബലാത്സംഗക്കേസില്‍ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ആര്‍ സുനുവിനെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. തൃക്കാക്കര സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. അറസ്റ്റിലായ സുനു മുമ്പും പീഡനക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞിട്ടുള്ളയാളാണ്. 

ഈ വാർത്ത കൂടി വായിക്കൂ 

വനിത എസ് ഐയെ ആക്രമിച്ചു; രണ്ട് യുവാക്കൾ അറസ്റ്റിൽ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ