കടുകിന്റെ രൂപത്തിലാക്കി സ്വർണം, വില 12 ലക്ഷം; കൊച്ചി വിമാനത്താവളത്തിൽ സ്വർണം പിടികൂടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th November 2022 07:14 AM  |  

Last Updated: 15th November 2022 07:14 AM  |   A+A-   |  

gold

കടുക് രൂപത്തിലാക്കിയ സ്വർണം

 

കൊച്ചി; കടുകിന്റെ രൂപത്തിലാക്കി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റാണ് യാത്രക്കാരനിൽ നിന്ന് കടുകു രൂപത്തിലുള്ള സ്വർണം പിടികൂടിയത്. ദുബായിൽ നിന്ന് എത്തിയ യാത്രക്കാരനാണ് 269 ​ഗ്രാം വരുന്ന സ്വർണം കടുകു മണികൾപോലെ ചെറിയ രൂപത്തിലാക്കി കൊണ്ടുവന്നത്. ഇതിന് 12 ലക്ഷം വിലവരും. 

ഇതു കൂടാതെ ലക്ഷങ്ങൾ വിലമതിക്കുന്ന ഇ-സി​ഗരറ്റുകളും ഐഫോണുകളും പിടിച്ചെടുത്തു. ദുബായിൽ നിന്ന് വന്ന മറ്റൊരു യാത്രക്കാരനിൽ നിന്ന് ലാപ്ടോപ്പിന്റെ വയറിനോട് ചേർ‍ത്ത് ഒളിപ്പിച്ച നിലയിൽ 24 ​ഗ്രാം സ്വർണമാണ് പിടികൂടിയത്. മറ്റൊരാളിൽ നിന്ന് 679 ഇ സി​ഗരറ്റുകളാണ് പിടിച്ചെടുത്തത്. ഇതിന് 6.75 ലക്ഷം രൂപയാണ് വിലവരുന്നത്. കൂടാതെ 4.25 ലക്ഷം രൂപ വിലവരുന്ന നാല് ഐഫോണുകളും മറ്റൊരാളിൽ നിന്ന് പിടിച്ചെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

എറണാകുളം ജില്ലയിൽ ഇന്ന് ​ഗ്യാസ് വിതരണമില്ല, സൂചന പണിമുടക്കുമായി ​ഗ്യാസ് ഏജൻസികൾ​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ