വടകരയിൽ ഡീസൽ ലോറി ഡിവൈഡറിൽ ഇടിച്ചു കയറി അപകടം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2022 06:21 AM  |  

Last Updated: 16th November 2022 06:21 AM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: കോഴിക്കോട് വടകര കൈനാട്ടിയിൽ ഡീസൽ ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ചുകയറി അപകടത്തിൽപ്പെട്ടു. പുലർച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. എറണാകുളത്തു നിന്നും കണ്ണൂർ ഭാഗത്തേക്ക്‌ പോയ ടാങ്കർ ലോറിയാണ് അപകടത്തിൽപെട്ടത് . 

ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് നി​ഗമനം. ടാങ്കറിലെ ചോർച്ച അടച്ചതായി അ​ഗ്നിരക്ഷാസേന അധികൃതർ അറിയിച്ചു.  ടാങ്കറിലെ ഇന്ധനം മറ്റൊരു വാഹനത്തിലേക്ക് മാറ്റും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

എറണാകുളം ജില്ലയില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ