അലക്ഷ്യമായി ബൈക്ക് യൂടേണ്‍ എടുത്തു; തട്ടി മറിഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരിക്കു മേല്‍ ബസ് കയറിയിറങ്ങി; ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th November 2022 01:01 PM  |  

Last Updated: 17th November 2022 01:01 PM  |   A+A-   |  

kavya_death

അപകടത്തിന്റെ സിസിടിവി ദൃശ്യം, കാവ്യ

 

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. അലക്ഷ്യമായി യൂ ടേണ്‍ എടുത്ത ബൈക്കില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി റോഡില്‍ വീണു. പിന്നാലെ വന്ന ബസ് യുവതിയുടെ ദേഹത്തുകയറിയിറങ്ങി. 

തൃപ്പൂണിത്തുറ വടക്കേകോട്ടയ്ക്കും എസ് എന്‍ ജംഗ്ഷനും ഇടയില്‍ വെച്ച് രാവിലെ 9.30 ഓടെയായിരുന്നു അപകടമുണ്ടായത്. കടവന്ത്രയിലെ സിനര്‍ജി ഓഷ്യാനിക് എന്ന സ്ഥാപനത്തിലെ ജീവനക്കാരി കാവ്യ ധനേഷ് ആണ് മരിച്ചത്. രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. 

അലക്ഷ്യമായി ബൈക്ക് ഓടിച്ചു വന്ന യുവാവ്, ഇന്‍ഡിക്കേറ്റര്‍ ഇടാതെ അലക്ഷ്യമായിത്തന്നെ യൂടേണ്‍ എടുത്തു. ഇതിനിടെ യുവതിയുടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിച്ചതോടെ യുവതി റോഡിലേക്ക് വീണു. എന്നാല്‍ സ്‌കൂട്ടറില്‍ ഇടിച്ചിട്ടും ഇതു ഗൗനിക്കാതെ ബൈക്ക് യാത്രക്കാരന്‍ പോകുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

തൊട്ടുപിന്നിലുണ്ടായിരുന്ന കലൂര്‍-തലയോലപ്പറമ്പ് റൂട്ടിലോടുന്ന ബസ് ആണ് യുവതിയുടെ ദേഹത്ത് കയറിയിറങ്ങിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യുവതി മരിച്ചു. യുവതി വീഴുന്നതുകണ്ട് ബ്രേക്ക് ചവിട്ടാനുള്ള ദൂരം പോലും ഉണ്ടായിരുന്നില്ലെന്നും, ബൈക്കില്‍ തട്ടി യുവതി നേരെ ബസിന്റെ അടിയിലേക്ക് വീഴുകയായിരുന്നുവെന്നും ബസ് ഡ്രൈവര്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കഴുത്തറ്റം മണ്ണില്‍ രണ്ടുമണിക്കൂറിലേറെ; ആശങ്ക സൃഷ്ടിച്ച് വീണ്ടും മണ്ണിടിച്ചില്‍; ഒടുവില്‍ സുശാന്ത് ജീവിതത്തിലേക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ