കടവരാന്തയിൽ ചോരയൊലിപ്പിച്ചു കിടന്നത് മൂന്നു മണിക്കൂറോളം, ഓട്ടോയിൽ കൊണ്ടുപോയവർ കുറ്റിക്കാട്ടിലുപേക്ഷിച്ചു, മരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th November 2022 06:30 AM  |  

Last Updated: 18th November 2022 06:30 AM  |   A+A-   |  

death

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്; കടവരാന്തയിൽ മൂന്നു മണിക്കൂറോളം ചോരയൊലിപ്പിച്ചു കിടന്ന യുവാവിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ. അരയിടത്തുപാലം ജംക്‌ഷനിലെ കടവരാന്തയിൽ ഇന്നലെ രാവിലെ ആറു മണിയോടെയാണു യുവാവിനെ അവശനിലയിൽ കണ്ടത്. 

മണിക്കൂറുകൾക്ക് ശേഷം യുവാവിനെ അ​ജ്ഞാതസംഘം ഓട്ടോയിൽ കൊണ്ടുപോയെങ്കിലും കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. രണ്ടു മണിക്കൂറിനു ശേഷം വിവരമറിഞ്ഞു പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

തൃശൂർ പെരിഞ്ഞനം കോവിലകം കെ.ടി.രാജ്കുമാർ എന്ന പേരിലുള്ള ആധാർ കാർഡ് മൃതദേഹത്തിൽ നിന്നു ലഭിച്ചിട്ടുണ്ട്. മരിച്ചയാളുടെ പരിചയക്കാരനെന്നു കരുതുന്ന തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി ജയപ്രകാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കടവരാന്തയിൽ യുവാവ് മണിക്കൂറോളം കിടക്കുന്നതു വഴിയാത്രക്കാരും സമീപത്തെ ചില കടകളിലെ ജീവനക്കാരും കണ്ടെങ്കിലും ആരും ആശുപത്രിയിലെത്തിക്കുകയോ പൊലീസിൽ അറിയിക്കുകയോ ചെയ്തില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

കബാലി 'കലിപ്പില്‍ തന്നെ'; വാഹനങ്ങള്‍ക്ക് നേരെ പാഞ്ഞടുത്ത് ഒറ്റയാന്‍ (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ