രണ്ടു പേരുടെ മൃതദേഹം കൂടി കണ്ടെത്തി, മലപ്പുറം തോണി അപകടത്തിൽ മരണം നാലായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th November 2022 08:37 AM  |  

Last Updated: 20th November 2022 08:37 AM  |   A+A-   |  

malappuram boat accident

അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം നടക്കുന്നു/ ടെലിവിഷൻ ദൃശ്യം

 

മലപ്പുറം; തിരൂരിൽ തോണി മറിഞ്ഞ് കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. അബ്ദുൾ സലാം, അബൂബക്കർ എന്നിവരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. കക്ക വാരൽ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ട് ഉണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചിരുന്നു. 

ശനിയാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു അപകടം. ഭാരതപ്പുഴയിലെ തുരുത്തില്‍നിന്ന് കക്ക ശേഖരിക്കാനായി പോയതായിരുന്ന ആറു പേർ അടങ്ങിയ സംഘം. കക്ക ശേഖരിച്ച് മടങ്ങി വരുന്നതിനിടെ ചമ്രവട്ടത്തിനടുത്ത് പുഞ്ചിക്കടവില്‍ വച്ചാണ് തോണി മറിഞ്ഞത്.

അപകടത്തില്‍പെട്ട നാലുപേരെ രക്ഷാപ്രവർത്തകർ പുറത്തെടുത്തെങ്കിലും രണ്ടുപേർ മരിക്കുകയായിരുന്നു. റുഖിയ (60), സൈനബ (54) എന്നിവരാണ് മരിച്ചത്. ബീവാത്തു, റസിയ എന്നിവരെ ആലത്തിയൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

ജോലിഭാരം താങ്ങാനായില്ല, സ്ഥാനക്കയറ്റം റ​ദ്ദാക്കണമെന്ന അപേക്ഷ തള്ളി; പ്രധാനാധ്യാപിക ജീവനൊടുക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ