'കാല്‍വിരലുകളില്‍ നിന്നും രക്തം വാര്‍ന്നൊഴുകിയ നിലയില്‍; ഫോണില്‍ അയാളുടെ വീഡിയോ'; യുവതിയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം, പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2022 04:41 PM  |  

Last Updated: 21st November 2022 04:41 PM  |   A+A-   |  

nisha

മരിച്ച നിഷ/ ടിവി ദൃശ്യം

 


കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ യുവതി വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. കുളത്തൂപ്പുഴ അന്‍പതേക്കര്‍ സ്വദേശി നിഷ(23)യുടെ മരണത്തിലാണ് ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നത്. മരണത്തില്‍ പ്രദേശവാസിയായ യുവാവിന് പങ്കുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. 

ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന നിഷയെ കഴിഞ്ഞ ബുധനാഴ്ചയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. വീട്ടില്‍ ഒറ്റയ്ക്കായിരുന്നു നിഷയുടെ താമസം. ഉച്ചയായിട്ടും യുവതിയെ പുറത്തു കാണാതിരുന്നതോടെ അയല്‍ക്കാര്‍ വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. 

നിഷയുടെ കാല്‍വിരലുകളിലെ മുറിവില്‍ നിന്നും രക്തം വാര്‍ന്നൊഴുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. മുറിയുടെ പലഭാഗത്തും രക്തക്കറ കണ്ടതായും ഇവര്‍ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. 

പ്രദേശവാസിക്കെതിരെ നിരവധി തെളിവുകളുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. അയാള്‍ വീട്ടില്‍വന്ന് കിടക്കുന്നതിന്റെയും കൂര്‍ക്കം വലിച്ചുറങ്ങുന്നതിന്റെയും വീഡിയോ നിഷയുടെ ഫോണിലുണ്ടെന്ന് യുവതിയുടെ സഹോദരന്‍ നിഷാന്ത് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സില്‍വര്‍ലൈന്‍: കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കി, അന്തിമാനുമതി കിട്ടുമ്പോള്‍ തുടര്‍നടപടിയെന്ന് കെ റെയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ