വൈദ്യനെന്ന വ്യാജേന പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 40 വർഷം കഠിന തടവും പിഴയും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2022 08:12 PM  |  

Last Updated: 21st November 2022 08:12 PM  |   A+A-   |  

court

പ്രതീകാത്മക ചിത്രം

 

കോട്ടയം: വൈദ്യനെന്ന വ്യാജേന പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 40 വർഷം കഠിന തടവും പിഴയും. തിരുവല്ല സ്വദേശി ജ്ഞാനദാസിനാണ് കഠിന തടവും നാലു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി. 

ജഡ്ജി ജി പി ജയകൃഷ്ണൻ ആണ് വിധി പ്രസ്താവിച്ചത്. അഡ്വക്കേറ്റ് പി എസ് മനോജ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി.

ഈ വാർത്ത കൂടി വായിക്കൂ

കെഎസ്ആർടിസി ബസിന്റെ പിൻചക്രം തലയിലൂടെ കയറിയിറങ്ങി; അധ്യാപികയ്ക്ക് ദാരുണാന്ത്യം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ