രാജ്ഭവനിലെ 20 താല്‍ക്കാലിക ജീവനക്കാരെയും ഫോട്ടോഗ്രാഫറെയും സ്ഥിരപ്പെടുത്തണം, മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ അയച്ച കത്ത് പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2022 01:05 PM  |  

Last Updated: 21st November 2022 01:05 PM  |   A+A-   |  

governor_arif_muhammed_khan

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍/ പിടിഐ

 


തിരുവനന്തപുരം: രാജ്ഭവനിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ അയച്ച കത്ത് പുറത്ത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 2020 ല്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്താണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 

കുടുംബശ്രീ വഴി നിയമിച്ച 20 പേരെയും ഫോട്ടോഗ്രാഫറെയും സ്ഥിരപ്പെടുത്താനാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്നതിനെ ഗവര്‍ണര്‍ എതിര്‍ക്കുന്നതിനിടെയാണ് കത്ത് പുറത്തു വന്നിട്ടുള്ളത്. 

സര്‍വകലാശാല നിയമന വിഷയത്തിലും ഗവര്‍ണറും സര്‍ക്കാരും ഏറ്റമുട്ടലിന്റെ പാതയിലാണ്. ഇതിനിടെയാണ് കത്ത് പുറത്തായിട്ടുള്ളത്. കുടുംബശ്രീ വഴി നിയമിതരായി രാജ്ഭവനില്‍ ജോലി ചെയ്യുന്ന 45 പേരില്‍ 20 പേരെ സ്ഥിരപ്പെടുത്തണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 

രാജ്ഭവനില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്ന ആളെ ആ തസ്തിക സൃഷ്ടിച്ച് സ്ഥിരപ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. 2020 ഡിസംബര്‍ 29 നാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയത്. ഗവര്‍ണറുടെ ആവശ്യം പരിഗണിച്ച് ഒരു ഫോട്ടോഗ്രാഫര്‍ക്ക്, അത്തരമൊരു തസ്തിക പുതുതായി സൃഷ്ടിച്ച് രാജ്ഭവനില്‍ നിയമിച്ച് ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു.  

ഈ വാർത്ത കൂടി വായിക്കൂ

ചാന്‍സലര്‍ പദവി ഒഴിയില്ല; സര്‍വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കും: ഗവര്‍ണര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ