'പോളണ്ടിൽ പോകാൻ വൈകും, റഷ്യ മതിയോ?' ജോബ് വീസ എന്നു പറഞ്ഞ് ബിസിനസ് വീസ നൽകി; തട്ടിയത് ലക്ഷങ്ങൾ, യുവതി അറസ്റ്റിൽ

പണം കൈപ്പറ്റിയ ശേഷം, പോളണ്ടിൽ പോകാൻ കാലതാമസം ഉണ്ടെന്നും റഷ്യയ്ക്കു പോകാൻ താൽപര്യമുണ്ടോയെന്നും സ്ഥാപനം ആരാഞ്ഞു
ജീന തോമസ്
ജീന തോമസ്
Updated on
1 min read

കൊച്ചി; പോളണ്ടിൽ തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതി പിടിയിൽ. വാഴക്കാല മലയിൽ വീട്ടിൽ ജീന തോമസ് (45) ആണ് അറസ്റ്റിലായത്. കളമശേരിയിൽ കുസാറ്റ് ജംക്‌ഷനു സമീപം പ്രവർത്തിക്കുന്ന ജോസ് കൺസൽറ്റൻസി എന്ന സ്ഥാപനത്തിന്റെ ജനറൽ മാനേജരാണു ജീന. ഇവരെ റിമാൻഡ് ചെയ്തു. 

തിരുവല്ല തിരുമൂലപുരം തടത്തിൽ ഡേവിഡ് ജോസഫിന്റെ പരാതിയിലാണ് നടപടി. കൺസൽറ്റൻസി സ്ഥാപന ഉടമയും ജീവനക്കാരും ചേർന്നു ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്. ഡേവിഡിൽനിന്നു 3.9 ലക്ഷം രൂപയും സഹോദരങ്ങളുടെ പക്കൽനിന്നു ഓരോ ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്. 

പണം കൈപ്പറ്റിയ ശേഷം, പോളണ്ടിൽ പോകാൻ കാലതാമസം ഉണ്ടെന്നും റഷ്യയ്ക്കു പോകാൻ താൽപര്യമുണ്ടോയെന്നും സ്ഥാപനം ആരാഞ്ഞു. ഡേവിഡ് ജോസഫ് താൽപര്യം പ്രകടിപ്പിച്ചെങ്കിലും സഹോദരങ്ങൾ പോകുന്നില്ലെന്ന് അറിയിച്ചു. സഹോദരങ്ങളുടെ പാസ്പോർട്ട് തിരികെക്കിട്ടിയെങ്കിലും പണം ലഭിച്ചില്ല. ഡേവിഡ് ജോസഫിനു ജോബ് വീസ എന്നു പറഞ്ഞു ബിസിനസ് വീസയായിരുന്നു നൽകിയത്. സ്ഥാപനത്തിലെത്തി ബഹളം വച്ചപ്പോൾ 2 ലക്ഷം രൂപയുടെ ചെക്ക് ലഭിച്ചെങ്കിലും അതും പറ്റിക്കാനായിരുന്നു എന്നാണ് ഡേവിഡ് പറയുന്നത്. 

തട്ടിപ്പിൽ പങ്കാളികളായ സ്ഥാപന ഉടമ ജോസ്, ജീവനക്കാരായ തസ്നി, സംഗീത, അഗസ്റ്റിൻ എന്നിവർ ഒളിവിലാണെന്നു പൊലീസ് പറയുന്നു. വിദേശത്തേക്കു ആളുകളെ കൊണ്ടുപോകുന്നതിനുള്ള അനുമതിപത്രങ്ങളൊന്നും സ്ഥാപനത്തിനില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

P. Jayarajan
black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com